ഇരിങ്ങാലക്കുടയില്‍ കര്‍ഷക പ്രതിഷേധം സംഘടിപ്പിച്ചു

308
Advertisement

ഇരിങ്ങാലക്കുട-പൊരിവെയിലത്ത് ഇരിങ്ങാലക്കുടയില്‍ കര്‍ഷകര്‍ നടത്തിയ പ്രതിഷേധ പ്രചരണം ജനങ്ങളെ ആകര്‍ഷിച്ചു.ചൊവ്വാഴ്ച പകല്‍ 12 മണിക്കാണ് കോര്‍പ്പറേറ്റ് ഭീമന്മാരെ സഹായിക്കുന്ന ബി .ജെ .പി കോണ്‍ഗ്രസ് നയങ്ങള്‍ക്കെതിരെ പൊരുതുന്ന എല്‍ .ഡി .എഫ് സ്ഥാനാര്‍ത്ഥി രാജാജി മാത്യു തോമസിനെ വിജയിപ്പിക്കണമെന്നാവശ്യപ്പെട്ടുക്കൊണ്ട് കര്‍ഷകര്‍ പ്രചരണത്തിനിറങ്ങിയത് .കുത്തകകള്‍ക്ക് വേണ്ടി സാധാരണ ജനങ്ങളെയും കര്‍ഷകരെയും ചൂഷണം ചെയ്യുന്നതിനനുകൂലമായ സാമ്പത്തിക നയങ്ങള്‍ ന്യായീകരിക്കുന്ന ബിജെപി ,കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികളെ പരാജയപ്പെടുത്തേണ്ടതിന്റെയും എല്‍ ഡി എഫിനെ വിജയിപ്പിക്കേണ്ടതിന്റെ പ്രാധ്യാന്യം ജനങ്ങളെ ബോധ്യപ്പെടുത്തുന്നതിനായാണ് കത്തുന്ന സൂര്യന് കീഴില്‍ ജ്വലിക്കുന്ന പോരാട്ടവീര്യവുമായ് കര്‍ഷകര്‍ എന്ന പ്രചരണപരിപാടി സംഘടിപ്പിച്ചതെന്ന് കര്‍ഷകമുന്നണി നേതാക്കളായ ടി ജി ശങ്കരനാരായണന്‍ ,ടി എസ് സജീവന്‍ ,ഒ എസ് വേലായുധന്‍ എന്നിവര്‍ പറഞ്ഞു.ഇതോടനുബന്ധിച്ച് പൊതുയോഗം എം. എല്‍. എ കെ. യു അരുണന്‍ ഉദ്ഘാടനം ചെയ്തു.ഒ എസ് വേലായുധന്‍ അദ്ധ്യക്ഷത വഹിച്ചു.കെ സി പ്രേമരാജന്‍ ,ടി ജി ശങ്കരനാരായണന്‍ ,കെ എസ് രാധാകൃഷ്ണന്‍ എന്നിവര്‍ പ്രസംഗിച്ചു.ടി എസ് സജീവന്‍ സ്വാഗതവും ,ഹരിദാസ് പട്ടത്ത് നന്ദിയും പറഞ്ഞു.വി .എന്‍ ഉണ്ണികൃഷ്ണന്‍ ,കെ ജെ ജോണ്‍സണ്‍ ,എം അനില്‍ കുമാര്‍ ,സി ടി ചാക്കുണ്ണി ,കെ കെ ചാക്കോ ,പി കെ സുനിലാല്‍ ,രവി എന്നിവര്‍ നേതൃത്വം നല്‍കി

Advertisement