ഹോളിഗ്രേസില്‍ അദ്ധ്യാപനശാസ്ത്രത്തില്‍ പരിശീലനം

303
Advertisement

കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയുടെ കിഴിലുള്ള കോളേജുകളിലെമാനേജ്മന്റ് അദ്ധ്യാപകര്‍ക്കായി മാള ഹോളിഗ്രേസ് അക്കാദമി ഓഫ് മാനേജ്മന്റ് സ്റ്റഡീസ്,രണ്ടു ദിവസത്തെ സര്‍ട്ടിഫിക്കറ്റ് കോഴ്‌സ് നടത്തി.
‘അദ്ധ്യാപനശാസ്ത്രം ‘എന്നതായിരുന്നു വിഷയം .ഭാരതീയര്‍ യൂണിവേഴ്‌സിറ്റി മുന്‍ പ്രൊഫസര്‍,ഡോ.ഷണ്‍മുഖം,കാരുണ്യ യൂണിവേഴ്‌സിറ്റി മുന്‍ പ്രൊഫസര്‍,ഡോ.ആന്‍ഡ്രൂ ഫ്രാക്ലിന്‍ എന്നിവരായിരുന്നു രണ്ടുദിവസമായി നടന്ന ക്ലാസുകള്‍ കൈകാര്യാം ചെയ്തത്.
മാനേജ്മന്റ് പഠനം മെച്ചപ്പെടുത്തുന്നതിന് ക്ലാസ്സ്‌റൂം അദ്ധ്യാപനത്തിലെ പ്രൊഫഷണല്‍ സാധ്യതകള്‍ മനസിലാക്കുന്നതിനും ,ഡിജിറ്റല്‍ റവല്യൂഷനുമായി ബന്ധപ്പെട്ട് അധ്യാപനം എങ്ങനെ മെച്ചപ്പെടുത്താന്‍ കഴിയും എന്നതിനുമാണ് പ്രധാന ഊന്നല്‍ നല്‍കിയത് .പ്രൊഫഷണല്‍ വിദ്യാഭാസ രംഗത്തെ ആധുനിക മേഖലകളെ അടിസ്ഥാനപ്പെടുത്തിയായിരുന്നു ക്ലാസുകള്‍ .
വിവിധ കോളേജുകളില്‍ നിന്നും വന്ന അദ്ധ്യാപകര്‍ക്ക് അക്കാദമി ചെയര്മാന് .വക്കച്ചന്‍ താക്കോല്‍ക്കാരന്‍ സര്‍ട്ടിഫിക്കറ്റ് വിതരണം ചെയ്തു .അക്കാദമി ഓഫ് മാനേജ്‌മെന്റ് സ്റ്റഡീസ് കേരള യൂണിവേഴ്‌സിറ്റി ഓഫ് ഫിഷറിസ് ആന്‍ഡ് ഓഷ്യല്‍ സ്റ്റഡീസിന്റെ ഗവേഷണ കേന്ദ്രമായി (മാനേജ്മന്റ്)അഫിലിയേഷന്‍ നേടിയതുമായി ബന്ധപ്പെട്ടായിരുന്നു പരിശീലനപരിപാടി

 

Advertisement