പി .കെ ബാലകൃഷ്ണന്റെ ഇനി ഞാന്‍ ഉറങ്ങട്ടെ മാര്‍ച്ച് 30 ന് അവതരിപ്പിക്കും

322
Advertisement

ഇരിങ്ങാലക്കുട എസ് എന്‍ പബ്ലിക്ക് ലൈബ്രറിയുടെ ആഭിമുഖ്യത്തില്‍ നടന്നു വരുന്ന സാഹിത്യ യാത്രയില്‍ പ്രൊഫ.എം കെ സാനു പുസ്തകാവതരണം നടത്തുന്നു.2019 മാര്‍ച്ച് 30 ശനിയാഴ്ച 4 മണിക്ക് മതമൈത്രി നിലയത്തില്‍ വെച്ച് നടക്കുന്ന സാഹിത്യ യാത്രയില്‍ വെച്ച് പ്രശസ്ത സാഹിത്യക്കാരനായിരുന്ന പി കെ ബാലകൃഷ്ണന്റെ കേരളസാഹിത്യ അക്കാദമി അവാര്‍ഡും വയലാര്‍ അവാര്‍ഡുമടക്കം നിരവധി പുരസ്‌ക്കാരങ്ങള്‍ നേടിയ ഇനി ഞാന്‍ ഉറങ്ങട്ടെ എന്ന നോവലാണ് അവതരിപ്പിക്കുന്നത് .എസ് എന്‍ പബ്ലിക്ക് ലൈബ്രറി പ്രസിഡന്റ് സികെ രവി ,എസ് എന്‍ പബ്ലിക്ക് ലൈബ്രറി സെക്രട്ടറി പി കെ ഭരതന്‍ എന്നിവര്‍ പത്ര സമ്മേളനത്തില്‍ പങ്കെടുത്തു