എന്‍ .ഐ .പി .എം .ആര്‍ വാര്‍ഷികാഘോഷം സംഘടിപ്പിച്ചു

279
Advertisement

കല്ലേറ്റുംങ്കര-നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫിസിക്കല്‍ മെഡിസിന്‍ ആന്റ് റിഹാബിലിറ്റേഷന്‍ വാര്‍ഷികാഘോഷം സംഘടിപ്പിച്ചു.കല്ലേറ്റുംക്കര കുടുംബശ്രീ ഹാളില്‍ വച്ച് നടന്ന ചടങ്ങ് എം എല്‍ എ പ്രൊഫ .കെ യു അരുണന്‍ ഉദ്ഘാടനം ചെയ്തു.ആളൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സന്ധ്യ നൈസന്‍ അദ്ധ്യക്ഷത വഹിച്ചു.ജില്ലാ പഞ്ചായത്തംഗം കാതറിന്‍ പോള്‍ ,ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍മാന്‍ നിക്‌സന്‍ സി ജെ ,ബ്ലോക്ക് പഞ്ചായത്തംഗം ഷൈനി സാന്റോ ,പഞ്ചായത്തംഗം ഐ കെ ചന്ദ്രന്‍ ,പഞ്ചായത്ത് സെക്രട്ടറി ശ്രീകാന്ത് പി എസ് ,സി ഡി എസ് ചെയര്‍പേഴ്‌സണ്‍ രതി സുരേഷ് എന്നിവര്‍ ആശംസകളര്‍പ്പിച്ചു.എന്‍ ഐ പി എം ആര്‍ മാനേജര്‍ ഷറഫുദ്ദീന്‍ നന്ദിയും എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ഡോ.ബി മുഹമ്മദ് അഷീല്‍ സ്വാഗതവും പറഞ്ഞു.തുടര്‍ന്ന് കുട്ടികളുടെ കലാപരിപാടികള്‍ അരങ്ങേറി.ഉച്ചക്കഴിഞ്ഞ് 2 മണിക്ക് അസോസിയേഷന്‍ ഓഫ് ലേണിംഗ് ഡിസബലിറ്റി ഇന്ത്യ സെക്രട്ടറി മോട്ടിവേഷണല്‍ ക്ലാസ്സ് നയിച്ചു

Advertisement