അവിട്ടത്തൂര്‍ എല്‍ .ബി. എസ് .എം ഹയര്‍ സെക്കണ്ടറി സ്‌കൂളിലേക്ക് ലൈബ്രറി പുസ്തകങ്ങള്‍ വിതരണം ചെയ്തു

320
Advertisement

ഇരിങ്ങാലക്കുട-അവിട്ടത്തൂര്‍ എല്‍ .ബി. എസ് .എം ഹയര്‍ സെക്കണ്ടറി സ്‌കൂളിലേക്ക് അവിട്ടത്തൂര്‍ സര്‍വ്വീസ് സഹകരണ ബാങ്ക് ലൈബ്രറി പുസ്തകങ്ങള്‍ വിതരണം ചെയ്തു.കേരളസര്‍ക്കാരും കേരളസാഹിത്യ സഹകരണസംഘവും സംയുക്തമായി നടത്തിയ കൃതി 2019 അന്താരാഷ്ട്ര പുസ്തകോത്സവത്തിന്റെ ഭാഗമായി സഹകരണ ബാങ്ക് വഴി തിരഞ്ഞെടുത്ത അവിട്ടത്തൂര്‍ ലാല്‍ ബഹാദൂര്‍ ശാസ്ത്രി മെമ്മോറിയല്‍ സ്‌കൂളിന് ലൈബ്രറി പുസ്തകങ്ങള്‍ സ്‌കൂള്‍ അസംബ്ലിയില്‍ വച്ച് ബാങ്ക് പ്രസിഡന്റ് കെ എല്‍ ജോസ് മാസ്റ്റര്‍ വിതരണം ചെയ്തു.സ്‌കൂള്‍ ഹെഡ്മാസ്റ്റര്‍ മെജോ പോള്‍ ,ബാങ്ക് സെക്രട്ടറി സുകു കെ ഇട്ടേശ്യന്‍ ,ബാങ്ക് ഭരണസമിതി അംഗങ്ങള്‍ എന്നിവര്‍ സംസാരിച്ചു

Advertisement