മതേതരത്വവും ജനാധിപത്യവും സംരക്ഷിക്കാന്‍ കോണ്‍ഗ്രസ് അധികാരത്തില്‍ വരണം -മുല്ലപ്പള്ളി രാമചന്ദ്രന്‍

472
Advertisement

ഇരിങ്ങാലക്കുട-മതേതരത്വവും ജനാധിപത്യവും സംരക്ഷിക്കാന്‍ കോണ്‍ഗ്രസ് അധികാരത്തില്‍ വരണമെന്ന് മുല്ലപ്പള്ളി രാമചന്ദ്രന്‍ അഭിപ്രായപ്പെട്ടു.നമ്മള്‍ ഇന്ത്യയെ കണ്ടെത്തി നമ്മള്‍ ഇന്ത്യയെ വീണ്ടെടുക്കും എന്ന മുദ്രാവാക്യവുമായി എത്തിയ ജനമഹായാത്രയ്ക്ക് ഇരിങ്ങാലക്കുടയില്‍ നല്‍കിയ സ്വീകരണസമ്മേളനത്തില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം .കെ .പി .സി .സി ജനറല്‍ സെക്രട്ടറി എം .പി ജാക്‌സണ്‍ അധ്യക്ഷത വഹിച്ചു. കെ. പി .സി .സി വൈസ് പ്രസിഡന്റ് കൊടിക്കുന്നില്‍ സുരേഷ് ,മുന്‍ ഗവണ്‍മെന്റ് ചീഫ് വിപ്പ് തോമസ് ഉണ്ണിയാടന്‍,നഗരസഭ ചെയര്‍പേഴ്‌സണ്‍ നിമ്യ ഷിജു എന്നിവര്‍ സമ്മേളനത്തില്‍ സംസാരിച്ചു.പത്മജാ വേണുഗോപാല്‍,ശൂരനാട് രാജശേഖരന്‍ ,ടി .എം പ്രതാപന്‍,എം .എസ് അനില്‍ കുമാര്‍ ,എം .പി ജാക്‌സണ്‍ ,കെ .കെ ജോണ്‍സണ്‍,ജോസഫ് ചാക്കോ, ടി. വി ചാര്‍ലി എന്നീ നേതാക്കള്‍ പങ്കെടുത്തു.

Advertisement