കാട്ടൂര്‍ തെക്കുംപാടം കൂട്ടുകൃഷി സംഘത്തിന് ഇനി വെര്‍ട്ടിക്കല്‍ ആക്‌സിയല്‍ ഫ്‌ളോ പമ്പ്‌സെറ്റ്

341
Advertisement

താണിശ്ശേരി: കാട്ടൂര്‍ തെക്കുംപാടം കൂട്ടുകൃഷി സംഘത്തിന്റെ പരിധിയിലുള്ള കാറളം-പടിയൂര്‍ പഞ്ചായത്തുകളിലെ 300 ഏക്കറോളം കൃഷിക്ക് പ്രയോജനപ്രദമായ വെര്‍ട്ടിക്കല്‍ ആക്‌സിയല്‍ ഫ്‌ളോ പമ്പ് സെറ്റ് പദ്ധതി ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് മേരി തോമസ് നിര്‍വ്വഹിച്ചു. കാര്‍ഷികമേലയില്‍ ഉത്പാദനം വര്‍ദ്ധനവ് ലക്ഷ്യമിട്ട് ജില്ലാ പഞ്ചായത്തു നടത്തുന്ന പദ്ധതിയുടെ ഉദ്ഘാടന ചടങ്ങില്‍ ജില്ലാ പഞ്ചയാത്ത് വൈസ് പ്രസിഡന്റ് എന്‍.കെ.ഉദയപ്രകാശ് അദ്ധ്യക്ഷത വഹിച്ചു. കാറളം പഞ്ചായത്ത് പ്രസിഡന്റ് ഷീജ സന്തോഷ്, പടിയൂര്‍ പഞ്ചയത്ത് പ്രസിഡന്റ് സി.എസ്.സുധന്‍, ജില്ലാ പഞ്ചയത്ത് വികസന സ്റ്റാന്റിംങ കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ജെന്നി ജോസഫ് എന്നിവര്‍ മുഖ്യാതിഥികളായിരുന്നു. പടിയൂര്‍ ഗ്രാമപഞ്ചായത്ത് അംഗം കെ.സി.ബിജി, കാറളം പഞ്ചായത്ത് അംഗം അംബിക സുഭാഷ് എന്നിവര്‍ ആശംസകള്‍ നേര്‍ന്നു. കാറളം ഗ്രാമപഞ്ചായത്ത് അംഗം വി.ജി.ശ്രീജിത്ത് സ്വാഗതവും എ.എസ്.ശാന്തശീലന്‍ നന്ദിയും പറഞ്ഞു.

 

Advertisement