മഞ്ഞള്‍ വിളവെടുപ്പ് നടത്തി കൊരുമ്പിശ്ശേരി റെസിഡന്റ്‌സ് അസോസിയേഷന്‍ മാതൃകയായി

402
Advertisement

ഇരിങ്ങാലക്കുട : കൊരുമ്പിശ്ശേരി റെസിഡന്റ്‌സ് അസോസിയേഷന്‍ അംഗവും, കര്‍ഷകനുമായ കാക്കര സുകുമാരന്‍ നായരുടെ ഒരേക്കറിലധികമുള്ള സ്ഥലത്ത് കൃഷി ചെയ്ത മഞ്ഞളിന്റെ വിളവെടുപ്പ് അസോസിയേഷന്റെ ആഭിമുഖ്യത്തില്‍ നടത്തി.

മഞ്ഞള്‍ കഴുകി വൃത്തിയാക്കി പൊടിച്ച് അസോസിയേഷനിലെ എല്ലാ അംഗങ്ങള്‍ക്കും നല്‍കാനാണ് തീരുമാനം. ശുദ്ധമായ മഞ്ഞള്‍ ആരോഗ്യത്തിന് വളരെ ഗുണകരമാണെന്ന തിരിച്ചറിവാണ് മാതൃകാപരമായ ഈ നടപടിക്ക് അസോസിയേഷനെ പ്രേരിപ്പിച്ചത്.

വിളവെടുപ്പിന് അസോ. പ്രസിഡണ്ട് വിങ്ങ് കമാണ്ടര്‍ (റിട്ട) ടി എം രാംദാസ്, സെക്രട്ടറി പോളി മാന്ത്ര, രാജീവ് മുല്ലപ്പിള്ളി, എ സി സുരേഷ്, ടി കെ സുകുമാരന്‍, മധു പള്ളിപ്പാട്ട്, തോമസ്, കാക്കര സുകുമാരന്‍ നായര്‍, രമാഭായ് രാംദാസ്, വനജ രാമചന്ദ്രന്‍, ശോഭന രാഘവന്‍, ഗിരിജ ഗോകുല്‍നാഥ് തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

 

Advertisement