കേരള വാട്ടര്‍ അതോറിറ്റി ഇരിങ്ങാലക്കുട രാത്രിക്കാല പരിശോധന കര്‍ശനമാക്കി

756

കേരള വാട്ടര്‍ അതോറിറ്റി ഇരിങ്ങാലക്കുട സെക്ഷന്റെ പരിധിയില്‍ വരുന്ന ഇരിങ്ങാലക്കുട മുനിസിപ്പാലിറ്റി ,പൊറത്തിശ്ശേരി ,കാട്ടൂര്‍ ,പടിയൂര്‍ ,പൂമംഗലം ,പറപ്പൂക്കര പഞ്ചായത്ത് പ്രദേശങ്ങളില്‍ കുടിവെള്ള മോഷണം തടയുന്നതിനായി രാത്രിക്കാല പരിശോധനകള്‍ കര്‍ശ്ശനമാക്കി.ഇരിങ്ങാലക്കുട സെഷന്റെ പരിധിയിലുള്ള ആന്റി തെഫ്റ്റ് സ്‌ക്വാഡാണ് പരിശോധനയ്ക്ക് നേതൃത്വം നല്‍കുന്നത് .പൊതുടാപ്പില്‍ നിന്നും ഹോസ് ഉപയോഗിച്ച് വെള്ളമൂറ്റുക ,ഗാര്‍ഹിക കണക്ഷനില്‍ നിന്നും കിണറിലേക്കിടുക,പറമ്പ് നനയ്ക്കുക ,മൃഗങ്ങളെ കുളിപ്പിക്കുക ,മീറ്ററിനു മുന്‍പ് ലൈന്‍ സ്ഥാപിച്ച് ജലമോഷണം നടത്തുക എന്നിവ ഗുരുതരമായ കുറ്റമായി കാണുകയും കണക്ഷന്‍ തത്സമയം കട്ട് ചെയ്യുന്നതുമായിരിക്കും.ഇത്തരക്കാരില്‍ നിന്നും 25000 രൂപ വരെ ഫൈന്‍ ഈടാക്കുന്നതായിരിക്കും.കേടായ മീറ്റര്‍ മാറ്റി സ്ഥാപിക്കാത്ത ഗുണഭോക്താക്കളുടെ കണക്ഷനുകളും 3 മാസത്തില്‍ കൂടുതല്‍ കുടിശ്ശികയുള്ളവരുടെയും കണക്ഷനുകളും കട്ട് ചെയ്യുന്നതായിരിക്കും .തിങ്കളാഴ്ച രാത്രി നടത്തിയ പരിശോധനയില്‍ പൊതുടാപ്പില്‍ നിന്നും വെള്ളമൂറ്റുന്ന ആറ് കേസുകള്‍ പിടികൂടുകയും ഫൈന്‍ അടയ്ക്കുന്നതിന് നോട്ടീസ് നല്‍കുകയും ചെയ്തു.അസിസ്റ്റന്റ് എഞ്ചിനീയര്‍ കെ കെ വാസുദേവന്‍ സ്‌ക്വാഡിന് നേതൃത്വം നല്‍കി .മീറ്റര്‍ ഇന്‍സ്‌പെക്ടര്‍ ഷാജു,പ്ലംബര്‍ വിപിന്‍ ബാബു ,മൃദുല്‍ കെ യു ,റഹീം എന്നിവര്‍ സ്‌ക്വാഡില്‍ അംഗങ്ങളായിരുന്നു

 

Advertisement