ഇരിങ്ങാലക്കുട സ്വദേശി ന്യൂയോര്‍ക്കില്‍ ഹൃദയാഘാതം മൂലം മരണപ്പെട്ടു.

1275
Advertisement

ഇരിങ്ങാലക്കുട: ന്യൂയോര്‍ക്കില്‍ മോട്ടോര്‍ വാഹന വകുപ്പില്‍ ഓഡിറ്ററായ ഇരിങ്ങാലക്കുട തെക്കേ അങ്ങാടി കിഴക്കേയില്‍ കിഴക്കേപീടിക വീട്ടില്‍ പരേതനായ വര്‍ഗീസ് (സെന്റ് മേരീസ് സ്‌കൂള്‍ പ്രധാനാധ്യാപകന്‍) മകന്‍ സൈമണ്‍(61) നിര്യാതനായി. ഹൃദയാഘാതം മൂലം ന്യൂയോര്‍ക്കില്‍ വച്ചാണ് മരണം സംഭവിച്ചത്. സംസ്‌കാരം ഇന്ന് ഇന്ത്യന്‍ സമയം രാത്രി 10 ന് ന്യൂയോര്‍ക്കിലെ ദേവാലയത്തില്‍ നടക്കും. ഭാര്യ-പാലാ മുത്തോലി പാറേല്‍ കുടുംബാംഗമായ റോസിലി. മക്കള്‍-ലില്ലി പാല്‍മ, കത്രീന (മെഡിക്കല്‍ വിദ്യാര്‍ഥിനി).

 

Advertisement