സെന്റ് ജോസഫ്‌സ് കോളേജില്‍ പൂര്‍വ്വ വിദ്യാര്‍ത്ഥിനി സംഗമം നടത്തി

396
Advertisement

ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുട സെന്റ് ജോസഫ്‌സ് കോളേജില്‍ പൂര്‍വ്വ വിദ്യാര്‍ത്ഥിനി സംഗമം ആഘോഷമായി നടന്നു. മുന്‍ അധ്യാപികയും മുന്‍ വിദ്യാര്‍ത്ഥിനിയുമായ സി.മേരി ക്രിസ്റ്റീന്‍ ചടങ്ങ് ഉദ്ഘാടനം ചെയ്തു. അക്കദമിക് രംഗത്തും സാമൂഹ്യമേഖലയിലും തിളക്കമാര്‍ന്ന സംഭാവനകള്‍ നല്‍കിയ പൂര്‍വ്വ വിദ്യാര്‍ത്ഥിനിയും ആലുവ സെന്റ സേവിയേഴ്‌സ് കോളേജ് ഗണിത ശാസ്ത്ര വകുപ്പ് മേധവിയുമായ ഡോ.അപര്‍ണ ലക്ഷ്മണന് മികച്ച പൂര്‍വ്വ വിദ്യാര്‍ത്ഥിനി പുരസ്‌കാരം പ്രിന്‍സിപ്പാള്‍ ഡോ.സി.ഇസബെല്‍ സമ്മാനിച്ചു. വൃക്ക ദാനം ചെയ്ത് സമര്‍പ്പിത ജീവിതത്തിന്റെ രജത ജൂബിലി അന്വര്‍ത്ഥമാക്കിയ ഡോ.സി.റോസ് ആന്റോയെ സംഗമത്തില്‍ ആദരിച്ചു. അലുമി മാഗസിന്‍ ‘ഡോമസ് ജോസഫേറ്റ്’ ചടങ്ങില്‍ പ്രകാശനം ചെയ്തതോടൊപ്പം ഈ വര്‍ഷം വിരമിക്കുന്നവരെ ആദരിക്കുകയും ചെയ്തു. ഏറ്റവും കൂടുതല്‍ പൂര്‍വ വിദ്യാര്‍ത്ഥിനികള്‍ പങ്കെടുക്കുന്ന ഡിപ്പാര്‍ട്ട്‌മെന്റിനുള്ള ട്രോഫി ഇംഗ്ലീഷ് വിഭാഗം കരസ്ഥമാക്കി. പ്രിന്‍സിപ്പല്‍ ഡോ.സി.ഇസബെല്‍ അധ്യക്ഷത വഹിച്ച ചടങ്ങില്‍ പ്രൊഫ. ദേവി ഇ.എച്ച്., ഡോ.സി.ആഷ, റോസിലി ജഗദീഷ് തുടങ്ങിയവര്‍ സംസാരിച്ചു. പൂര്‍വ്വ വിദ്യാര്‍ത്ഥിനികളുടെ കലാപരിപാടികലും അരങ്ങേറി.