ജില്ലാ പാരലല്‍ കോളേജ് കായിക മേളക്ക് ഇരിങ്ങാലക്കുടയില്‍ തുടക്കം

339
Advertisement

ഇരിങ്ങാലക്കുട-ജില്ലാ പാരലല്‍ കോളേജ് കായിക മേളക്ക് ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളേജ് ഗ്രൗണ്ടില്‍ തുടക്കമായി.കായിക മേളയുടെ ഉദ്ഘാടനം ക്രൈസ്റ്റ് കോളേജ് വൈസ് പ്രിന്‍സിപ്പാള്‍ ഫാ.ജോയ് പീനിക്കപ്പറമ്പില്‍ ഉദ്ഘാടനം ചെയ്തു.പാരലല്‍ കോളേജ് അസോസിയേഷന്‍ പ്രസിഡന്റ് എ ജി രാജീവന്‍ അദ്ധ്യക്ഷത വഹിച്ചു.സ്റ്റേറ്റ് വൈസ് പ്രസിഡന്റ് ജോണ്‍സണ്‍ കാഞ്ഞിരത്തിങ്കല്‍ ,പ്ലേസ്‌മെന്റ് കോര്‍ഡിനേറ്റര്‍ വിനോദ് സി ടി ,ട്രഷറര്‍ ആനന്ദ് മുണ്ടയൂര്‍ ,കലോത്സവം ജനറല്‍ കണ്‍വീനര്‍ ആന്റോ ,സംസ്ഥാന കമ്മിറ്റിയംഗം ജോണ്‍സണ്‍ ടി ഡി എന്നിവര്‍ ആശംസകളര്‍പ്പിച്ചു.സെക്രട്ടറി ആര്‍ എസ് ബഷീര്‍ സ്വാഗതവും ,ജനറല്‍ കണ്‍വീനര്‍ ബിജു പൗലോസ് നന്ദിയും പറഞ്ഞു.50 ഓളം കോളേജുകളില്‍ നിന്നായി 2000 ല്‍ പ്പരം വിദ്യാര്‍ത്ഥികള്‍ കായികമേളയില്‍ പങ്കെടുക്കുന്നു

Advertisement