മൂര്‍ക്കനാട് സേവ്യറിന്റെ 12 ാം ചരമവാര്‍ഷിക ദിനമാചരിച്ചു

325

ഇരിങ്ങാലക്കുട-ഇരിങ്ങാലക്കുടയിലെ ആദ്യകാല പത്രപ്രവര്‍ത്തകനും ഇരിങ്ങാലക്കുട പ്രസ്സ് ക്ലബ്ബിന്റെ സ്ഥാപകരില്‍ പ്രധാനിയുമായ മൂര്‍ക്കനാട് സേവ്യറിന്റെ ചരമവാര്‍ഷികദിനാചരണം ഇരിങ്ങാലക്കുട പ്രസ് ക്ലബ് ശക്തി സാംസ്‌ക്കാരിക വേദി എന്നിവയുടെ ആഭിമുഖ്യത്തില്‍ ഇരിങ്ങാലക്കുട പ്രസ് ക്ലബില്‍ വച്ച് നടന്നു.ഗ്രാമീണപത്രപ്രവര്‍ത്തനത്തിന്റെ തന്മയത്തികവാര്‍ന്ന മാതൃകയെന്നോ, മണ്ണിന്റെ മണവും ഗുണവുമുള്ള ശൈലിക്കുടമയെന്നോ വിശേഷിപ്പിക്കാവുന്ന ഇരിങ്ങാലക്കുടയിലെ ആദ്യകാല പത്രപ്രവര്‍ത്തകരില്‍ പ്രധാനിയായ മൂര്‍ക്കനാട് സേവ്യര്‍ 12 ാം ചരമവാര്‍ഷിക ദിനാചരണം ശ്രീ നാരായണ ചന്ദ്രിക എഡ്യുക്കേഷണല്‍ ട്രസ്്റ്റ് ചെയര്‍മാന്‍ ഡോ.സി കെ രവി ഉദ്ഘാടനം ചെയ്തു.ശക്തി സാംസ്‌ക്കാരിക വേദി പ്രസിഡന്റ് ഉണ്ണികൃഷ്ണന്‍ കിഴുത്താനി അനുസ്മരണ പ്രഭാഷണം നടത്തി.കെ ഹരി ,പി ആര്‍ രാജഗോപാല്‍,വി രാമചന്ദ്രന്‍ ,അപ്പു മേനോന്‍ ,പി കെ ഭരതന്‍ മാസ്റ്റര്‍ എന്നിവര്‍ സേവ്യറേട്ടന്റെ ഓര്‍മ്മകള്‍ പങ്കുവച്ചു.പ്രസ് ക്ലബ് സെക്രട്ടറി വി ആര്‍ സുകുമാരന്‍ സ്വാഗതവും ,ട്രഷറര്‍ വര്‍ധനന്‍ പുളിക്കല്‍ നന്ദിയും പറഞ്ഞു

Advertisement