ബൈപ്പാസ് റോഡിന് പുതുവത്സര സമ്മാനമായി ജെ .സി. ഐ ഇരിങ്ങാലക്കുടയുടെ സ്പീഡ് ബ്രേക്കറുകളും എല്‍ ഇ ഡി ലൈറ്റുകളും

366

ഇരിങ്ങാലക്കുട : അപകടങ്ങള്‍ തുടര്‍കഥയായ ഇരിങ്ങാലക്കുട ബൈപ്പാസ് റോഡില്‍ സ്ഥാപിക്കുന്നതിനായി ജൂനിയര്‍ ചേംബര്‍ ഇന്റര്‍നാഷണല്‍ ഇരിങ്ങാലക്കുടയുടെ ആഭിമുഖ്യത്തില്‍ ആധുനിക രീതിയില്‍ റിഫ്ളക്റ്ററുകള്‍ സ്ഥാപിച്ച സ്പീഡ് ബ്രേക്കറുകളും എല്‍ ഇ ഡി ലൈറ്റുകളും ജനമൈത്രീ പോലീസിന് നല്‍കി.ബൈപാസ് റോഡില്‍ അപകടങ്ങള്‍ വര്‍ദ്ധിച്ചതിന്റെ അടിസ്ഥാനത്തില്‍ ഇരിങ്ങാലക്കുട പോലീസ് താല്‍ക്കാലിക സ്പീഡ് ബ്രേക്കറുകള്‍ സ്ഥാപിച്ചിരുന്നുവെങ്കില്ലും സ്ഥിരം സംവിധാനം ഇല്ലാത്തതിനെ തുടര്‍ന്നാണ് ജെ സി ഐയുടെ സ്പീഡ് ബ്രേക്കറുകള്‍ നല്‍കിയത്.ഇരിങ്ങാലക്കുട പോലീസ് സ്റ്റേഷനില്‍ നടന്ന ചടങ്ങില്‍ ഡി വൈ എസ് പി ഫേമസ് വര്‍ഗ്ഗീസ് സ്പീഡ് ബ്രേക്കറുകളുകള്‍ ഏറ്റുവാങ്ങി.സി ഐ എം കെ സുരേഷ് കുമാര്‍,എസ് ഐ സി വി ബിബിന്‍,ജെ സി ഐ മുന്‍ പ്രസിഡന്റ്മാരായ ലിഷോണ്‍ ജോസ്,അഡ്വ.ജോണ്‍ നിധിന്‍ തോമസ്,പ്രോഗ്രാം ഡയറക്ടര്‍ ടെല്‍സണ്‍ കോട്ടോളി,സെക്രട്ടറി സലീഷ് കുമാര്‍,ജനമൈത്രി സമിതിയംഗം ജോസ് ജെ ചിറ്റിലപ്പിള്ളി,നിസാര്‍ അഷറഫ്,സുനില്‍ ചെരടായി,ജെയിംസണ്‍ പൊന്തോക്കന്‍,ജോര്‍ജ്ജ് പുന്നേലപറമ്പില്‍ എന്നിവര്‍ പ്രസംഗിച്ചു.

 

Advertisement