ഇരിങ്ങാലക്കുട: ക്രൈസ്റ്റ് കോളേജിലെ സാമൂഹിക സേവന സംഘടനയായ തവനിഷ്ന്റെ സ്നേഹകരുതൽ വീണ്ടും. ഇത്തവണ ഇരിങ്ങാലക്കുട എൽ. എഫ് കോൺവെന്റ് സ്കൂളിനാണ് നിർധന കുടുംബത്തിലെ കുട്ടിക്ക് ഓൺലൈൻ പഠനത്തിനായി മൊബൈൽ ഫോൺ കൈമാറിയത്. ക്രൈസ്റ്റ് കോളേജ് വൈസ് പ്രിൻസിപ്പൽ റവ. ഫാ. ജോയ് പീനിക്കപ്പറമ്പിൽ മൊബൈൽ എൽ. എഫ് കോൺവെന്റ് സ്കൂൾ ഹെഡ് മിസ്ട്രസ് റവ. സിസ്റ്റർ ജീസ് റോസിന് കൈമാറി. സീനിയർ അധ്യാപകനായ ഡോ. സോണി ജോൺ തവനിഷ് സ്റ്റാഫ് കോർഡിനേറ്റർ മുവിഷ് മുരളി എന്നിവരും സന്നിഹിതരായിരുന്നു
Advertisement