കല്ലംകുന്ന് സെബസ്ത്യാനോസ് ദേവാലയത്തില്‍ തിരുനാളിന് കൊടിയേറി

378

കല്ലംകുന്ന് :കല്ലംകുന്ന് ഇടവക മദ്ധ്യസ്ഥനായ വിശുദ്ധ സെബസ്ത്യാനോസിന്റെ തിരുനാളിന് പാലക്കാട് രൂപത വികാരി ജനറാള്‍ മോണ്‍. ജോസഫ് ചിറ്റിലപ്പിള്ളി കൊടിയേറ്റി. ജനുവരി 5, 6 തീയതികളില്‍ ആഘോഷിക്കുന്ന തിരുനാളിന്റെ നവനാള്‍ തിരുകര്‍മ്മങ്ങള്‍ക്ക് വികാരി റവ. ഫാ. സെബി കോളങ്ങര കാര്‍മികത്വം വഹിക്കും. അതിജീവനവര്‍ഷത്തോടനുബന്ധിച്ചു ലളിതമായ ആഘോഷങ്ങളാണ് ഈ വര്‍ഷം തിരുനാള്‍കമ്മിറ്റി ഒരുക്കിയിരിക്കുന്നത്. ജനറല്‍ കണ്‍വീനര്‍ ശ്രീ ലിയോ റാഫേലിന്റെ നേതൃത്വത്തില്‍ തിരുനാള്‍ കമ്മിറ്റി പ്രവര്‍ത്തിക്കുന്നു.

 

Advertisement