ചേലൂര്‍ പരിശുദ്ധ അമലോത്ഭവ മാതാവിന്റെ പള്ളിയില്‍ തിരുന്നാള്‍ ഡിസംബര്‍ 21 മുതല്‍ 31 വരെ

732

ചേലൂര്‍ പരിശുദ്ധ അമലോത്ഭവ മാതാവിന്റെ പള്ളിയില്‍ ഇടവക മദ്ധ്യസ്ഥയായ പരിശുദ്ധ കന്യാമറിയത്തിന്റെയും അമലോത്ഭവതിരുന്നാളും വിശുദ്ധ സെബസ്ത്യാനോസിന്റെ അമ്പ് തിരുന്നാളും 2018 ഡിസംബര്‍ 21 മുതല്‍ 31 വരെയുള്ള ദിവസങ്ങളില്‍ ആഘോഷിക്കുന്നു.തിരുന്നാളിനോടനുബന്ധിച്ച് സാമൂഹ്യ പ്രതിബദ്ധതയുടെ ഭാഗമായി വീടുകളുടെ അറ്റകുറ്റ പണികള്‍ക്കും പുതുക്കി പണിയുന്ന വീടുകള്‍ക്കുമായി 5 ലക്ഷം രൂപയും ,രൂപതയുടെ അതീജീവനവര്‍ഷഫണ്ടിലേക്ക് ഒരു ലക്ഷം രൂപയും സഹായധനം നല്‍കിയിട്ടുണ്ട് .ആയതിലേക്കായി തുടര്‍സഹായവും നല്‍കുന്നു.ഇടവക വികാരി ഫാ.ആന്റണി മുക്കാട്ടുക്കാരന്‍ ,കൈക്കാരന്മാരായ ബാബു പുത്തന്‍വീട്ടില്‍ ,ജോണ്‍സണ്‍ അറയ്ക്കല്‍ ,വര്‍ഗ്ഗീസ് കുറ്റിക്കാടന്‍ ,ജനറല്‍ കണ്‍വീനറായ വില്‍സണ്‍ തെക്കേക്കര ,ജോ.കണ്‍വീനറായ റപ്പായി ആറ്റപ്പറമ്പില്‍ എന്നിവര്‍ വിവിധ കമ്മിറ്റികളിലായി തിരുന്നാളിന്റെ വിജയത്തിനായി പ്രവര്‍ത്തിച്ചു വരുന്നു

Advertisement