കൈപ്പമംഗലം പെട്രോൾ പമ്പ് ഉടമയുടെ കൊലപാതകം പ്രതികളുടെ ജാമ്യാപേക്ഷ തള്ളി

75
Advertisement

കൈപ്പമംഗലം: പെട്രോൾ പമ്പ് ഉടമയുടെ കൊലപാതകം പ്രതികളുടെ ജാമ്യാപേക്ഷ തള്ളി. കൈപ്പമംഗലം വഴിയമ്പലം മൂന്നുപീടിക ഫ്യൂവൽസ് എന്ന പെട്രോൾ പമ്പിലെ ഉടമയായ മനോഹരനെ (68 വയസ്സ്) തട്ടിക്കൊണ്ടുപോയി കൊല ചെയ്ത കേസിൽ രണ്ടാം പ്രതിയായ മതിലകം കുന്നത്ത് വീട്ടിൽ അൻസർ (22 വയസ്സ്) മൂന്നാം പ്രതിയായ കുറ്റിക്കാട് വീട്ടിൽ സ്റ്റിയോ (21 വയസ്സ്) എന്നിവരുടെ ജാമ്യപേക്ഷ ഇരിങ്ങാലക്കുട അഡീഷണൽ ജില്ലാ സെഷൻസ് ജഡ്ജി രാജീവ് കെ എസ് തള്ളി ഉത്തരവിട്ടു. കേസിൽ പ്രോസിക്യൂഷൻ ഭാഗത്തുനിന്നും അഡീഷണൽ പബ്ലിക് പ്രോസിക്യൂട്ടർ പിജെ ജോബി, അഡ്വക്കറ്റ് ജിസ് ജോബി എന്നിവർ ഹാജരായി.

Advertisement