ഇരിങ്ങാലക്കുട സെന്റ് ജോസഫ്‌സില്‍ ഫിനിഷിംഗ്‌കോഴ്‌സ് ആരംഭിച്ചു

297

ഇരിങ്ങാലക്കുട: ഇരിങ്ങാലക്കുട സെന്റ് ജോസഫ്‌സ് കോളേജില്‍ ‘ഫിനസെ’ എന്ന പേരില്‍ ഫിനിഷിംഗ് സ്‌കൂള്‍ കോഴ്‌സ് തുടങ്ങി. ഇംഗ്ലീഷ് വിനിമയ പരിജ്ഞാനം, വ്യക്തിത്വവികസനം, സാമൂഹ്യഇടപെടലും പെരുമാറ്റരീതിയും തുടങ്ങി വ്യത്യസ്തമേഖലകളിലെ നൈപുണ്യത്തിനാണ് ഫിനിഷിംഗ് സ്‌കൂള്‍. മുപ്പതുമണിക്കൂര്‍ നീളുന്ന ക്ലാസ് മൂന്നാം വര്‍ഷ ബിരുദവിദ്യാര്‍ത്ഥികള്‍ക്കാണ് നല്‍കുന്നത്. ഡിഗ്രിക്ലാസുകളോടൊപ്പം മറ്റേതെങ്കിലും പഠനമേഖലയില്‍ പ്രാവീണ്യം തെളിയിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് സര്‍ട്ടിഫിക്കറ്റും നല്‍കും. ഫിനിസിന്റെ ഉദ്ഘാടനം ക്രൈസ്റ്റ് കോളേജ് ഓഫ് എഞ്ചനീയറിംഗ് പ്രിന്‍സിപ്പല്‍ ഡോ.സജീവ് ജോണ്‍ നിര്‍വ്വഹിച്ചു. സെന്റ് ജോസഫ്‌സ് കോളേജ്ജ് പ്രിന്‍സിപ്പല്‍ ഡോ.സി.ഇസബെല്‍ അധ്യക്ഷത വഹിച്ചു. കോഴ്‌സ് കോഡിനേറ്റര്‍ ഡോ.ലിസമ്മ ജോണ്‍, ഇംഗ്ലീഷ് അസോസിയേറ്റ് പ്രൊഫ.ഡോ.ആഷ തോമസ് എന്നിവര്‍ സംസാരിച്ചു. സെല്‍ഫ് ഫിനാന്‍സ് സെക്ഷന്‍ ഡോ.റോസ് ബാസ്റ്റിന്‍ ആദ്യ ക്ലാസ്സ് കൈകാര്യം ചെയ്തു. ചടങ്ങില്‍ മൂന്നാം വര്‍ഷബിരുദ്ധ വിദ്യാര്‍ത്ഥിനി ജയക്ഷ്മി ജയദേവന്‍ നന്ദിപറഞ്ഞു.

Advertisement