ഗ്രീന്‍ പുല്ലൂര്‍ കാര്‍ഷീക സൗഹൃദ ഗൃഹസന്ദര്‍ശന പരിപാടിക്ക് തുടക്കമായി

300

ഇരിങ്ങാലക്കുട-ഗ്രീന്‍ പുല്ലൂര്‍ കാര്‍ഷീക സൗഹൃദ ഗൃഹസന്ദര്‍ശന പരിപാടിക്ക് തുടക്കമായി. ശീതകാല പച്ചക്കറി വ്യാപന പദ്ധതിയുടെ ഭാഗമായി ബാങ്ക് അതിര്‍ത്തിയില്‍പ്പെട്ട അയ്യായിരത്തില്‍പ്പരം വീടുകളിലാണ് ഭരണസമിതി അംഗങ്ങളും ജീവനക്കാരും സഹകാരികളുമടങ്ങുന്ന സംഘം തക്കാളി തൈകളും കാര്‍ഷിക കലണ്ടറുമായി വീടുവീടാന്തരം കയറിയിറങ്ങുന്നത്.
കാര്‍ഷിക സൗഹൃദ ഗൃഹസന്ദര്‍ശനം ബാങ്ക് തല ഉല്‍ഘാടനം ഊരകത്ത് നടന്നു. ബാങ്ക് പ്രസിഡന്റ് ജോസ് ജെ. ചിറ്റിലപ്പിള്ളിയുടെ നേതൃത്വത്തില്‍ വൈസ് പ്രസിഡന്റ് കെ.സി.ഗംഗാധരന്‍ ഭരണ സമിതി അംഗം വാസന്തി അനില്‍കുമാര്‍ അസി.സെക്രട്ടറി ഇ.എസ് ചാന്ദ്‌നി തുടങ്ങിയവരടങ്ങുന്ന സംഘമാണ് ഊരകത്ത് ഗൃഹസന്ദര്‍ശനം നടത്തിയത്.തുറവന്‍ക്കുന്നില്‍ രാജേഷ് പി.വി ഷീല ജയരാജ് മുല്ലക്കാട് തോമാസ്സ്‌കാട്ടൂക്കാരന്‍ പുളിഞ്ചുവട് എന്‍.കെ കൃ ഷണന്‍ ആനുരുളിയില്‍ രാധാ സുബ്രന്‍ കുഞ്ഞു മാണിക്യന്‍ മൂലയില്‍ ടി.കെ.ശശി പുല്ലൂരില്‍ സുജാത മുരളി ഐ ടി സി മേഖലയില്‍ ഐ.എം രവീന്ദ്രന്‍ അമ്പലനടയില്‍ അനൂപ് പായമ്മല്‍ ചേര്‍പ്പുംകുന്ന് അനീഷ് നമ്പ്യാരു വീട്ടില്‍ മടത്തിക്കരയില്‍ സെക്രട്ടറി സപ്ന cs എന്നിവരും നേതൃത്വം നല്‍കി.

 

 

 

Advertisement