ശ്രീനാരായണഗുരുദേവ കൂട്ടായമയുടെ നേതൃത്വത്തില്‍ കഞ്ഞി വിതരണം സംഘടിപ്പിച്ചു

327
Advertisement

ഇരിങ്ങാലക്കുട-ശ്രീനാരായണഗുരുദേവ കൂട്ടായ്മ നടത്തി വരുന്ന താലൂക്ക് ആശുപത്രിയിലെ ഉച്ചഭക്ഷണ വിതരണം കൊടുങ്ങല്ലൂര്‍ എം. എല്‍ .എ വി .ആര്‍ സുനില്‍ കുമാര്‍ ഉദ്ഘാടനം ചെയ്തു.രാവിലെ നടത്തിയ കഞ്ഞി വിതരണം മടത്തിക്കര കുമാരന്റെയും ജാനകിയുടെയും സ്മരണാര്‍ത്ഥം കുടുംബാംഗങ്ങള്‍ നടത്തി.ഉച്ചഭക്ഷണം പാറേമക്കാട്ടില്‍ ബാബുവിന്റെ ഭാര്യ ലതയുടെ സ്മരണാര്‍ത്ഥം ബാബുവും മക്കളും നടത്തി.തദവസരത്തില്‍ പി .കെ ബാലന്‍ ,വിജയന്‍ എളയേടത്ത് ,മോഹനന്‍ മടത്തിക്കര,മോഹന്‍ലാല്‍ കണ്ണാംക്കുളം ,സോണിയാ ഗിരി ,പി .കെ വിശ്വനാഥന്‍ ,വി .കെ ഭാസി ,ബാബു പാറമേക്കാട്ടില്‍ ,സുഗതന്‍ കല്ലിങ്ങപ്പുറം എന്നിവര്‍ പങ്കെടുത്തു

Advertisement