ആശയങ്ങളെ ആശയംകൊണ്ട് നേരിടാന്‍ കഴിയാതെ വരുമ്പോഴാണു ആയുധങ്ങളെടുക്കുന്നത്: പ്രൊഫ.കെ.യു.അരുണന്‍ എം.എല്‍.എ

233
Advertisement

ഇരിങ്ങാലക്കുട: ആശയങ്ങളെ ആശയംകൊണ്ട് നേരിടാന്‍ കഴിയാതെ വരുമ്പോഴാണു ആയുധങ്ങളെടുക്കുന്നതെന്നും സംവാദങ്ങളിലെ തോല്‍വി പരസ്യമായി സമ്മതിക്കുകയാണു ഇതിലൂടെ ഇക്കൂട്ടര്‍ ചെയ്യുന്നതെന്നും പ്രൊഫ.കെ.യു.അരുണന്‍ എം.എല്‍.എ അഭിപ്രായപ്പെട്ടു. എഴുത്തുകാരനും പ്രമുഖ പ്രഭാഷകനുമായ സുനില്‍ പി. ഇളയിടത്തിനു നേരെ നടന്ന അക്രമങ്ങളില്‍ പ്രതിഷേധിക്കുവാന്‍ ഇരിങ്ങാലക്കുടയിലെ വിവിധ സാംസ്‌കാരിക സംഘടനകളുടെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച യോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പരിപാടിയില്‍ പുരോഗമന കലാസാഹിത്യ സംഘം ജില്ലാ വൈസ് പ്രസിഡന്റ് ഡോ.കെ.പി.ജോര്‍ജ്ജ് അദ്ധ്യക്ഷത വഹിച്ചു. പി.കെ.ഭരതന്‍, സി.കെ.ഹസ്സന്‍ കോയ, ബാലകൃഷ്ണന്‍ അഞ്ചത്ത് എന്നിവര്‍ സംസാരിച്ചു. ഖാദര്‍ പട്ടേപ്പാടം സ്വാഗതവും രാജേഷ് തെക്കിനിയേടത്ത് നന്ദിയും പറഞ്ഞു.