കൊല്ലാട്ടില്‍ ശ്രീ വിശ്വനാഥപുരം ക്ഷേത്രത്തിലെ സ്‌കന്ദഷഷ്ഠി ആഘോഷപൂര്‍വ്വം കൊണ്ടാടി

389

ഇരിങ്ങാലക്കുട : കൊല്ലാട്ടില്‍ ശ്രീ വിശ്വനാഥ പുരം ക്ഷേത്രത്തിലെ സ്‌കന്ദ ഷഷ്ഠി മഹോത്സവം ആയിരത്തില്‍ പരം സ്ത്രീകളും പുരുഷന്‍മാരും പങ്കെടുത്തു.ക്ഷേത്രം മേല്‍ശാന്തിയുടെ നേതൃത്വത്തില്‍ വിശേഷാല്‍ പൂജകളും അഭിഷേകങ്ങളും നടന്നു.ചീരാത്ത് രാജീവ് എന്ന ആനയ്ക്ക് ഗജരാജപട്ടം നല്‍കുകയുണ്ടായി.അതിനു ശേഷം ആയിരങ്ങള്‍ പങ്കെടുത്ത പ്രസാദ ഊട്ട് നടന്നു. സമാജം ഭാരവാഹികളായ പ്രസിഡണ്ട് എം.കെ വിശ്വംഭരന്‍ മുക്കുളം,സെക്രട്ടറി രാമാനന്ദന്‍ ചെറാക്കുളം,ട്രഷറര്‍ ഗോപി മണിമാടത്തില്‍ കൂടാതെ കമ്മിറ്റി അംഗങ്ങളും പങ്കെടുത്തു.

Advertisement