ബംഗാളി യുവതിയുടെ മരണം:കൊലപാതകം: ഭര്‍ത്താവ് അറസ്റ്റില്‍

428

പുത്തന്‍ചിറ: ചൊവ്വാഴ്ച രാവിലെ പുത്തന്‍ചിറ പേന്‍തുരുത്തില്‍ കോഴി-പന്നി ഫാമിലെ തൊഴിലാളി പശ്ചിമ ബംഗാള്‍ സ്വദേശി സുശീല(29) താമസിച്ചിരുന്ന മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയിരുന്നു. മൃതദേഹത്തില്‍ പരിക്കുകളും ഉണ്ടായിരുന്നു. മാള പോലീസ് ഭര്‍ത്താവ് വിനുവിനെ (31)കസ്റ്റഡിയില്‍ എടുത്തിരുന്നു. ചോദ്യം ചെയ്യലില്‍ വിനു കുറ്റം സമ്മതിച്ചു. മാള സ്റ്റേഷന്‍ ഓഫീസര്‍ കെ.കെ. ഭൂപേഷ് പ്രതിയുടെ അറസ്റ്റ് രേഖപ്പെടുത്തി. ഇയാളുടെ സുഹൃത്ത് അരുണമായുള്ള അവിഹിത ബന്ധം കണ്ടെത്തിയതിനെ തുടര്‍ന്നുണ്ടായ പ്രകോപനമാണ് കൊലപാതകത്തില്‍ കലാശിച്ചത്.പ്രതി മരക്കഷ്ണം ഭാര്യയെ തലക്കടിക്കുകയായിരുന്നു.അപ്പോള്‍ തന്നെ മരിച്ചു. സുശീലയുടെ മൃതദേഹം ഇന്നലെ തൃശ്ശൂര്‍ മെഡിക്കല്‍ കോളേജില്‍ പോസ്റ്റ് മാര്‍ട്ടം നടത്തി. ബന്ധുക്കള്‍ എത്തിയാല്‍ അവര്‍ക്ക് വിട്ടു കൊടുക്കും. പ്രതിയെ കോടതിയില്‍ ഹാജരാക്കുമെന്ന് പോലീസ് അറിയിച്ചു.

 

Advertisement