കാടിന്റെ മക്കളെ അടുത്തറിഞ്ഞ് സെന്റ് ജോസഫ്‌സിലെ എന്‍.എസ്.എസ്. യൂണിറ്റുകള്‍

413

ഇരിങ്ങാലക്കുട : സെന്റ് ജോസഫ്‌സ് കോളേജിലെ എന്‍.എസ്.എസ്.യൂണിറ്റുകളുടെ ആഭിമുഖ്യത്തില്‍ പെരിങ്ങല്‍കുത്ത് വാച്ചുമരം ആദിവാസി കോളനി സന്ദര്‍ശനം നടത്തി. കാടര്‍-മലയാര്‍ തുടങ്ങിയ ആദിവാസി ഊരുകളിലാണ് സന്ദര്‍ശനം നടത്തിയത്. സന്ദര്‍ശനത്തിനോടുബന്ധിച്ച് കോളനിയില്‍ ശൗചാലയം നിര്‍മ്മിച്ചു നല്കി. കോളനിയിലെ അംഗന്‍വാടിക്ക് ലൈബ്രറിപുസ്തകങ്ങള്‍ സമ്മാനിച്ചു ഒപ്പം വസ്ത്രവിതരണവും നടത്തി. ഊരിലെ ആദിവാസിമൂപ്പന്‍ രാജനുമായി കുട്ടികള്‍ ഏറെ നേരം സംവദിച്ചു. പ്രവര്‍ത്തനങ്ങള്‍ക്ക് എന്‍.എസ്.എസ് പ്രൊഗ്രാം ഓഫീസര്‍മാരായ ബിന സി.എ, ഡോ.ബിനുടി.വി., എന്‍.എസ്.എസ്. വളണ്ടിയര്‍മാരായ ജെസ്‌ന ജോണ്‍സന്‍, ശില്‍പ്പ കെ.എസ്, ബാസിലഹംസ എന്നിവര്‍ നേതൃത്വം നല്‍കി.

Advertisement