കളഞ്ഞുകിട്ടിയ മാല തിരികെ നല്‍കി മാതൃകയായി

387

ഇരിങ്ങാലക്കുട :കളഞ്ഞുകിട്ടിയ മാല തിരികെ നല്‍കി മാതൃകയായി. ഇരിങ്ങാലക്കുട റെയില്‍വേസ്റ്റഷന്‍ മുന്‍വശത്തെ പാര്‍ക്കിംങ്ങ് സ്ഥലത്തു നിന്നുമാണ് മാല കളഞ്ഞുകിട്ടിയത്.ഉടനെ തന്നെ സ്റ്റേഷന്‍ ജീവനക്കാരിയായ പ്രമീള സ്റ്റേഷനില്‍ ഏല്‍പ്പിക്കുകയും തുടര്‍ന്ന് ഉടമായ പുല്ലൂര്‍ കിഴക്കേമാട്ടുമല്‍ കരോളിന്റെ ഭാര്യ ജസ്നിയ്യക്ക് കൈമാറി. സ്റ്റേഷന്‍ മാസ്റ്റര്‍ കൃഷ്ണകുമാര്‍, കമ്മേഴ്സ്യല്‍ സൂപ്രന്റ് ടി.ശിവകുമാര്‍, എന്നിവരുടെ സാന്നിദ്ധ്യത്തില്‍ ആണ് മാല കൈമാറിയത്.

 

Advertisement