പുല്ലൂര്‍ ആനരുളിയില്‍ കുഴിയില്‍ വീണ പശുവിനെ ഫയര്‍ഫോഴ്‌സെത്തി രക്ഷിച്ചു

1070

പുല്ലൂര്‍-പുല്ലൂര്‍ ആനരുളിയില്‍ പ്രസവം കഴിഞ്ഞ പശു കുഴിയില്‍ വീണതിനെ തുടര്‍ന്ന് ഫയര്‍ഫോഴ്‌സെത്തി രക്ഷിച്ചു.കാലത്ത് പ്രസവം കഴിഞ്ഞതിനെ തുടര്‍ന്ന് ക്ഷീണതയായിരുന്ന പശു പുല്ലു തിന്നു കൊണ്ടിരിക്കെ അടുത്തുള്ള കുഴിയില്‍ മലര്‍ന്നു വീഴുകയായിരുന്നു.മലര്‍ന്നു വീണതിനാലും ക്ഷീണിതയായിരുന്നതിനാലും വീട്ടുക്കാര്‍ ശ്രമിച്ചെങ്കിലും രക്ഷപ്പെടുത്തുവാന്‍ സാധിച്ചില്ല.തുടര്‍ന്ന് ഫയര്‍ഫോഴ്‌സെത്തി രക്ഷപ്പെടുത്തുകയായിരുന്നു.ആനരുളിയില്‍ തുമ്പരത്തില്‍ വീട്ടില്‍ സുനാദിന്റെ വീട്ടിലെ പശുവാണ് കുഴിയില്‍ വീണത്.

Advertisement