ട്രഞ്ചിംഗ് ഗ്രൗണ്ടിനെ ചൊല്ലി പ്ലക്കാര്‍ഡുകളുമായി പ്രതിപക്ഷ കൗണ്‍സിലേഴ്‌സ്

344

ഇരിങ്ങാലക്കുട-നഗരസഭ കൗണ്‍സില്‍ യോഗത്തില്‍ ട്രഞ്ചിംഗ് ഗ്രൗണ്ടിനെ ചൊല്ലി തര്‍ക്കം .പ്ലാസ്റ്റിക്ക് ഷ്രഡ്ഡിംഗ് യൂണിറ്റും ബോയിലിംഗ് യൂണിറ്റും പ്രവര്‍ത്തനരഹിതമായതിനെതിരെ പ്രതിപക്ഷ കൗണ്‍സിലേഴ്‌സ് ഒരാഴ്ചക്ക് മുന്‍പ് രംഗത്ത് വന്നിരുന്നു.കൗണ്‍സില്‍ യോഗത്തില്‍ പ്ലക്കാര്‍ഡുകളുമായി വന്ന പ്രതിപക്ഷ കൗണ്‍സിലേഴ്‌സ് നഗരസഭയുടെ അനാസ്ഥയാണ് ഉദ്ഘാടനം ചെയ്ത് മാസങ്ങള്‍ പിന്നിട്ടിട്ടും പ്ലാസ്റ്റിക്ക ഷ്രഡ്ഡിംഗ് യൂണിറ്റും ബോയിലിംഗ് യൂണിറ്റും പ്രവര്‍ത്തനരഹിതമായിരിക്കുന്നതെന്ന് ആക്ഷേപമുന്നയിച്ചു.എന്നാല്‍ ഇത്തരം ആരോപണങ്ങള്‍ തീര്‍ത്തും പ്രശ്‌നങ്ങളെ രാഷ്ട്രീയവത്ക്കരിക്കുക മാത്രമാണെന്നും നഗരസഭയുടെ അനാസ്ഥയല്ല സാങ്കേതിക പ്രശ്‌നങ്ങള്‍ കൊണ്ടാണ് പ്രവര്‍ത്തനം ആരംഭിക്കാത്തതിനു കാരണമെന്നും കെ. എസ.് ഇ. ബി ഇടപെട്ട് ഒന്നോ രണ്ടോ ആഴ്ചകള്‍ക്കുള്ളില്‍ പ്രശ്‌നം പരിഹരിക്കുമെന്നും ഭരണപക്ഷം മറുപടി പറഞ്ഞു.പട്ടികജാതി ഫണ്ട് ലാപ്‌സ് ആക്കുകയാണ് നഗരസഭയെന്ന് മീനാക്ഷി ജോഷി ഉന്നയിച്ചു.മാലിന്യ സംസ്‌ക്കരണ പദ്ധതികള്‍ സുഗമമായി തന്നെയാണ് മുന്നോട്ട് പോകുന്നതെന്ന് വികസന സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ കുരിയന്‍ ജോസഫ് പറഞ്ഞു.കുട്ടംക്കുളം സമരസേനാനിയായ കെ. വി ഉണ്ണിയോടുള്ള അനുശോചനം രേഖപ്പെടുത്തിയാരംഭിച്ച കൗണ്‍സിലില്‍ എല്‍.ഡി .എഫ് കൗണ്‍സിലേഴ്‌സായ പി .വി ശിവകുമാര്‍ ,എം .സി രമണന്‍ ,മീനാക്ഷി ജോഷി ,യു .ഡി .എഫ് കൗണ്‍സിലേഴ്‌സായ സോണിയാ ഗിരി ,അബ്ദുള്‍ ബഷീര്‍,വി. സി വര്‍ഗ്ഗീസ് ,കുര്യന്‍ ജോസഫ് , ബി.ജെ.പി കൗണ്‍സിലേഴ്‌സായ സന്തോഷ് ബോബന്‍ എന്നിവര്‍ സഖാവ് കെ .വി ഉണ്ണിയുടെ വിയോഗത്തില്‍ അനുസ്മരിച്ചു

 

 

Advertisement