എന്‍ .എസ് .എസിന്റെ ആഭിമുഖ്യത്തില്‍ ‘സ്വച്ഛം’ക്യാമ്പിന് തുടക്കമായി

424
Advertisement

ഇരിങ്ങാലക്കുട-എന്‍. എസ്. എസിന്റെ ആഭിമുഖ്യത്തില്‍ ഇരിങ്ങാലക്കുട ഗവ.ഗേള്‍സ് ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ ‘സ്വച്ഛം’ ക്യാമ്പിന് തുടക്കമായി.ഒക്ടോബര്‍ 13,14 തിയ്യതികളിലാണ് ക്യാമ്പ് സംഘടിപ്പിച്ചിരിക്കുന്നത് .ക്ലീന്‍ കേരള,ഗ്രീന്‍ കേരള എന്ന ആപ്തവാക്യത്തോടെയുള്ള ക്യാമ്പ് വാര്‍ഡ് കൗണ്‍സിലര്‍ സോണിയാ ഗിരി ഉദ്ഘാടനം ചെയ്തു.വൊക്കേഷണല്‍ സ്‌കൂള്‍ പ്രിന്‍സിപ്പല്‍ ഹെന കെ. ആര്‍ സ്വാഗതം പറഞ്ഞു.പി ടി എ പ്രസിഡന്റ് ജോയ് കോനേങ്ങാടന്‍ അദ്ധ്യക്ഷത വഹിച്ചു.ഇരിങ്ങാലക്കുട നഗരസഭ കൗണ്‍സിലര്‍ അഡ്വ.വി സി വര്‍ഗ്ഗീസ് മുഖ്യപ്രഭാഷണം നടത്തി.സ്‌കൂള്‍ ഹെഡ്മിസ്ട്രസ്സ് രമണി ടി. വി ,ഹയര്‍സെക്കണ്ടറി വിഭാഗം പ്രിന്‍സിപ്പല്‍ പ്യാരിജ എം. സ്‌കൂള്‍ സ്റ്റാഫ് സെക്രട്ടറി അബ്ദുള്‍ ഹഖ് എന്നിവര്‍ ആശംസകളര്‍പ്പിച്ചു.സ്‌കൂള്‍ എന്‍ എസ് പി ഒ റോസി ഗ്ലോറിയ കെ എല്‍ നന്ദി പറഞ്ഞു

Advertisement