തപാല്‍ വാരാഘോഷങ്ങളുടെ ഭാഗമായി ബാങ്കിംഗ് ഡേ ആചരിച്ചു

385

ഇരിങ്ങാലക്കുട-2018 ഒക്ടോബര്‍ 9-ാം തിയ്യതി മുതല്‍ 15-ാം തിയ്യതി വരെ നീണ്ട് നില്‍ക്കുന്ന തപാല്‍ വാരാഘോഷത്തിന്റെ രണ്ടാം ദിനം സേവിംഗ്‌സ് ബാങ്ക് ദിനമായി ആചരിക്കുന്നതിന്റെ ഭാഗമായി ആര്‍.ഡി ,ബി.പി.എം സമ്മേളനം ഇരിങ്ങാക്കുട എസ് .ആന്‍ഡ് എസ് ഹാളില്‍ വച്ച് നടന്നു .ഇരിങ്ങാലക്കുട എ .എസ് .പി ഇ .കെ ജയശ്രീ സ്വാഗതം പറഞ്ഞു.ഇരിങ്ങാലക്കുട ഡിവിഷന്‍ എസ് .പി. ഒ വി. വി രാമന്‍ അദ്ധ്യക്ഷതയും ഉദ്ഘാടനവും നിര്‍വ്വഹിച്ചു.ഐ .പി .ബി മാനേജര്‍ സുവര്‍ണ്ണ ,ചാലക്കുടി സബ്ബ് ഡിവിഷന്‍ രാഗേഷ് രവി ,ഇരിങ്ങാലക്കുട എച്ച് .ഒ സുഗതന്‍ കെ .എസ് ,ഇരിങ്ങാലക്കുട എച്ച്. ഒ ജയകുമാര്‍ ആര്‍ എന്നിവര്‍ ആശംസകളര്‍പ്പിച്ചു.ഇരിങ്ങാലക്കുട എച്ച് ഒ .രേഷ്മ ബിന്ദു നന്ദി പറഞ്ഞു

Advertisement