Thursday, May 21, 2026
28.9 C
Irinjālakuda

പോലീസിന്റെ കുറ്റകരമായ അനാസ്ഥയിലും നടപടികളിലും പ്രതിഷേധിച്ച് AIYF-മഹിളാസംഘം പ്രവര്‍ത്തകര്‍ ഇരിഞ്ഞാലക്കുട പോലീസ്റ്റേഷന്‍ മാര്‍ച്ച് നടത്തി.

ഇരിങ്ങാലക്കുടഃ ദുരിതാശ്വാസ ക്യാമ്പിലെ വീട്ടമ്മയെ അപമാനിച്ച സാമൂഹ്യ ദ്രോഹികള്‍ക്കെതിരെ നടപടിയെടുക്കാത്തതിലും നാടിനായി അഭിമാനകരമായി ദുരിതാശ്വാസപ്രവര്‍ത്തനങ്ങളില്‍ ഭാഗമായ ചെറുപ്പക്കാരനെതിരെ ഗുരുതരമായ വകുപ്പുകള്‍ ചേര്‍ത്ത് കള്ളകേസെടുത്ത പോലീസിന്റെ ഇരട്ടനീതിയില്‍ പ്രതിഷേധിച്ച് AIYF-കേരളമഹിളാസംഘം സംയുക്തമായി ഇരിങ്ങാലക്കുട പോലീസ്റ്റേഷനിലേക്ക് മാര്‍ച്ച് നടത്തി. AIYF പ്രവര്‍ത്തകനെതിരായ കേസ് പിന്‍വലിക്കണമെന്നും വീട്ടമ്മയുടെ പരാതിയില്‍ കുറ്റക്കാരെ ശിക്ഷിക്കണമെന്നും ഇടതുപക്ഷ സര്‍ക്കാരിന് അപമാനകരമായ ഇത്തരം ഇരട്ടനീതി നടപ്പാക്കുന്ന പോലീസുകാര്‍ക്കെതിരെ സര്‍ക്കാര്‍ ഉചിതമായ നടപടി സ്വീകരിക്കണമെന്നും AIYF മഹിളസംഘം പ്രവര്‍ത്തകര്‍ ആവശ്യപ്പെട്ടു. CPI മണ്ഡലം സെക്രട്ടറി പി മണി ഉദ്ഘാടനം ചെയ്തു. NFIW മണ്ഡലം സെക്രട്ടറി അനിത രാധാകൃഷ്ണന്‍ അധ്യക്ഷയായ പ്രതിഷേധപരിപാടിയില്‍ CPI മണ്ഡലം അസി.സെക്രട്ടറി എന്‍ കെ ഉദയപ്രകാശ്, AIYF സംസ്ഥാന കമ്മിറ്റി അംഗം കെ സി ബിജു, മണ്ഡലം സെക്രട്ടറി വി ആര്‍ രമേഷ്, പ്രസിഡന്റ് എസ് ബിനോയ്, വി കെ സരിത എന്നിര്‍ സംസാരിച്ചു .എം സുധീര്‍ ദാസ്, പി ആര്‍ മണി, ടി കെ സതീഷ്, പി എസ് കൃഷ്ണകുമാര്‍, കെ.എസ്.പ്രസൂണ്‍, ഷംല അസ്സീസ്, പ്രിയ സുനില്‍, ശ്യാംകുമാര്‍ പി എസ്, അരുണ്‍ പി ആര്‍, മിഥുന്‍ പോട്ടക്കാരന്‍ എന്നിവര്‍ നേതൃത്വം നല്‍കി.

Hot this week

കാണാതായ എടക്കുളം സ്വദേശിയായ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി

നിര്യാതനായി കാണാതായ എടക്കുളം സ്വദേശിയായ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി ഇരിങ്ങാലക്കുട എടക്കുളം വലിയപ്പാലത്തിന്...

ജൂനിയർ ഇന്നസെന്റ് വെള്ളിത്തിരയിൽ അരങ്ങേറ്റം കുറിക്കുന്നു

മലയാള സിനിമയുടെ ചിരിയുടെയും വികാരങ്ങളുടെയും സുൽത്താൻ ഇന്നസെന്റിന്റെ ഓർമ്മകൾക്ക് തിളക്കം കൂട്ടിക്കൊണ്ട്,...

സഹകരണ മേഖലയിലെ അഴിമതി അന്വേഷിക്കണമെന്ന് കോ-ഓപ്പറേറ്റീവ് എംപ്ലോയീസ് ഓർഗനൈസേഷൻ (സി ഇ ഒ )

മുസ്ലിംലീഗിന്റെ സഹകരണ വിഭാഗം ജീവനക്കാരുടെ സംഘടനയായ കോ-ഓപ്പറേറ്റീവ് എംപ്ലോയീസ്ഓർഗനൈസേഷൻ ജില്ലാ പ്രവർത്തക...

നിര്യാതനായി

ഇരിങ്ങാലക്കുട എസ്എൻ സൗത്ത് റോഡിൽ പുളിക്കൽ പരേതനായ രാഘവൻ മകൻ രാജഗോപാൽ...

Topics

വല്ലക്കുന്ന് സെന്റ്റ് അൽഫോൻസാ ദേവാലയത്തിൽ ഇടവകദിനാഘോഷം സംഘടിപ്പിച്ചു.

വല്ലക്കുന്ന് സെന്റ്റ് അൽഫോൻസാ ദേവാലയത്തിലെ ഇടവദിനാഘോഷം ഇരിങ്ങാലക്കുട രൂപത പാലിയേറ്റീവ് കെയർ...

AIYF ഇരിങ്ങാലക്കുട മണ്ഡലം കൺവെൻഷൻ ജില്ലാ സെക്രട്ടറി പ്രസാദ് പറേരി ഉദ്ഘാടനം ചെയ്തു.

മണ്ഡലം പ്രസിഡന്റ് എം.പി വിഷ്ണുശങ്കർ അദ്ധ്യക്ഷത വഹിച്ച കൺവെൻഷനിൽ ജില്ലാ വൈസ്...

കോണിയിൽ നിന്ന് വീണ് മരണപ്പെട്ടു

ഇരിങ്ങാലക്കുട : മുരിയാട് ഗ്രാമപഞ്ചായത്ത്-14- വാർഡ് പുല്ലൂർ അമ്പലനട ചാഴിക്കുളം വീട്ടിൽ...
spot_img

Related Articles

Popular Categories

spot_imgspot_img