ഇരിങ്ങാലക്കുട-സ്വച്ഛതാ ഹി സേവയുടെ ഭാഗമായി ഇരിങ്ങാലക്കുട നഗരസഭയിലെ 22-ാം വാര്‍ഡിലെ റസിഡന്‍സ് അസോസിയേഷനുകള്‍,ക്ലബുകള്‍ ,കുടുംബശ്രീ പ്രവര്‍ത്തകര്‍ എന്നിവരുടെ നേതൃത്വത്തില്‍ റോഡരികുകളിലെ മാലിന്യങ്ങള്‍ നീക്കം ചെയ്തു.ആദ്യ ഘട്ടത്തില്‍ വാര്‍ഡിലെ പകുതിയോളം സ്ഥലങ്ങളും തുടര്‍ന്ന് വാര്‍ഡ് മുഴുവനായുള്ള ശുചീകരണപ്രവര്‍ത്തനത്തില്‍ ഏര്‍പ്പെടും .ശേഖരിച്ച മാലിന്യങ്ങള്‍ നഗരസഭയ്ക്ക് കൈമാറുകയാണ് ചെയ്യുന്നത്.തുടര്‍ന്നുള്ള മാസങ്ങളില്‍ ശുചീകരണപ്രവര്‍ത്തനങ്ങളുമായി മുന്നോട്ടു പോകുമെന്ന് വാര്‍ഡ് കൗണ്‍സിലര്‍ അറിയിച്ചു.വാര്‍ഡ് കൗണ്‍സിലര്‍ സോണിയാ ഗിരി,അഡ്വ .ജോണ്‍,നിതിന്‍ തോമസ് എന്നിവര്‍ സംസാരിച്ചു.
Advertisement