നാടിന്റെ നന്‍മയുടെ പ്രതീകങ്ങളാണ് സഹകരണബാങ്കുകള്‍. ടി.വി.ഇന്നസെന്റ് എം.പി.

429

പുല്ലൂര്‍ : നാടിന്റെ നന്‍മയുടെ പ്രതീകങ്ങളാണ് സഹകരണബാങ്കുകള്‍. കേരളത്തിന്റെ വളര്‍ച്ച സഹകരണപ്രസ്ഥാനത്തിന്റെ കരുത്തുമായി ബന്ധപ്പെട്ടാണ് കിടക്കുന്നതെന്നും, നാടിന്റെ നന്‍മകളെ ഉദ്ദീപിപ്പിക്കാന്‍ ഇത്രമേല്‍ സാധ്യതയുള്ള മറ്റൊരു സംവിധാനവും ഇന്ന് രാജ്യത്ത് നിലവിലില്ലായെന്നും ചാലക്കുടി എം.പി.ടി.വി.ഇന്നസെന്റ് അഭിപ്രായപ്പെട്ടു. ജീവിത പ്രതിസന്ധികളില്‍ സാധാരണക്കാരന് കൈതാങ്ങാകാന്‍ സഹകരണസ്ഥാപനങ്ങള്‍ക്ക് കഴിയാന്‍ സാധിച്ചതുകൊണ്ടാണ്, സഹകരണസ്ഥാപനങ്ങള്‍ക്ക് ജനങ്ങളുടെ മനസ്സില്‍ ഇടം പിടിക്കാനായതെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു. പുല്ലൂര്‍ സര്‍വ്വീസ് സഹകരണബാങ്കിന്റെ നീതിലാബ്, നീതിക്ലിനിക്, നീതികണ്‍സ്യൂമര്‍‌സ്റ്റോര്‍ എന്നിവയുടെ ഉദ്ഘാടനവും, ക്ലാസ്സ് 1 സ്‌പെഷ്യല്‍ ഗ്രേഡ് പ്രഖ്യാപനവും നടന്നതിനുശേഷമുള്ള പൊതുസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. നീതി ക്ലീനിക്, പ്രൊഫ.കെ.യു.അരുണന്‍ എം.എല്‍.എ.യും, നീതി കണ്‍സ്യൂമര്‍ സ്റ്റോര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വി.എം.മനോജ്കുമാറും, ആദ്യവില്‍പ്പന മുകുന്ദപുരം സഹകരണസംഘം അസി.രജിസ്ട്രാര്‍ എം.സി.അജിത്തും, ക്ലാസ്സ് 1 സ്‌പെഷ്യല്‍ ഗ്രേഡ് പ്രഖ്യാപനം ജില്ലാപഞ്ചായത്ത് മെമ്പര്‍ ടി.ജി.ശങ്കരനാരായണനും നിര്‍വ്വഹിച്ചു. പഞ്ചായത്ത് പ്രസിഡന്റ് സരളവിക്രമന്‍ മുഖ്യാതിഥിയായിരുന്നു. ബാങ്ക് പ്രസിഡന്റ് ജോസ്.ജെ.ചിറ്റിലപ്പിള്ളി അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് നളിനി ബാലകൃഷ്ണന്‍, പഞ്ചായത്ത് സ്റ്റാന്‍ഡിംങ് കമ്മറ്റി ചെയര്‍മാന്‍മാരായ, കെ.പി.പ്രശാന്ത്, അജിതരാജന്‍, ഗംഗാദേവി സുനില്‍കുമാര്‍, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ തോമസ് തത്തംപ്പിള്ളി, മിനി സത്യന്‍, പഞ്ചായത്തംഗങ്ങളായ തോമസ് തൊകലത്ത്, എം.കെ.കോരുകുട്ടി, കവിതബിജു, ടെസ്സിജോഷി, എന്നിവര്‍ ആശംസകള്‍പ്പിച്ചു. ബാങ്ക് വൈസ് പ്രസിഡന്റ് എന്‍.കെ.കൃഷ്ണന്‍ ഉപഹാര സമര്‍പ്പണം നടത്തി. ചടങ്ങില്‍ വെച്ച് ജനപ്രതിനിധികള്‍, ബാങ്ക് മുന്‍ ഭരണസമിതി അംഗങ്ങള്‍, മുന്‍ സെക്രട്ടറി എന്നിവരെ ആദരിച്ചു. ഭരണസമിതിയംഗം സജ്ജന്‍ കെ.യു. സ്വാഗതവും, സെക്രട്ടറി സ്വപ്‌ന സി.എസ്. നന്ദിയും പറഞ്ഞു.

Advertisement