സ്‌കൂള്‍ പൗള്‍ട്രി ക്ലബ് പദ്ധതിക്ക് പടിയൂരില്‍ തുടക്കമായി

268
Advertisement

പടിയൂര്‍- മൃഗസംരക്ഷണ വകുപ്പിന്റെ ആഭിമുഖ്യത്തില്‍ നടപ്പിലാക്കുന്ന സ്‌കൂള്‍ പൗള്‍ട്രി ക്ലബ് പദ്ധതിയിലേക്ക് എച്ച് .ഡി. പി. സമാജം ഹയര്‍ സെക്കണ്ടറി സ്‌കൂളിലെ 50 വിദ്യാര്‍ത്ഥികള്‍ക്ക് 5 മുട്ട കോഴി കുഞ്ഞുങ്ങളെ വീതവും അവയ്ക്കുള്ള തീറ്റയും മരുന്നും വിതരണം ചെയ്യുന്ന പദ്ധതി പഞ്ചായത്ത് പ്രസിഡന്റ് സുധന്റെ അദ്ധ്യക്ഷതയില്‍ എം. എല്‍. എ അരുണന്‍ മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു.ഡോ.ടിറ്റ്‌സണ്‍ പദ്ധതിയെക്കുറിച്ച് വിശദീകരിച്ചു.യോഗത്തില്‍ ഹെഡ്മാസ്റ്റര്‍ സജന്‍ സ്വാഗതവും സ്മിത ടീച്ചര്‍ നന്ദിയും പ്രകാശിപ്പിച്ചു.യോഗത്തില്‍ മെമ്പര്‍മാരായ ബിനോയ് ,കണ്ണന്‍ എന്നിവര്‍ സംസാരിച്ചു.മൃഗാശുപത്രി ജീവനക്കാരായ ക്ലീറ്റസ് ,രജി,കുഞ്ഞുമോള്‍ ,സ്‌കൂള്‍ മാനേജര്‍ ഭരതന്‍ കണ്ടേക്കാട്ടില്‍ എന്നിവര്‍ പങ്കെടുത്തു

Advertisement