കഞ്ചാവ് വില്‍പ്പന പോലീസില്‍ അറിയിച്ചതിന് മര്‍ദ്ദനം -പ്രതിയെ 1 വര്‍ഷവും 7 മാസം തടവിനും 10000 രൂപ പിഴയൊടുക്കാനും ശിക്ഷിച്ചു

454

ഇരിങ്ങാലക്കുട-കഞ്ചാവ് ഉപയോഗിക്കുന്ന വിവരവും കഞ്ചാവ് സ്‌കൂള്‍ കുട്ടികള്‍ക്ക് വില്‍പ്പന നടത്തുന്നുണ്ടെന്ന വിവരവും പോലീസിനെ അറിയിച്ചതിലുള്ള വൈരാഗ്യം മൂലം 19.07-2014 തിയ്യതി പുല്ലൂറ്റ് വില്ലേജ് ചാപ്പാറ ദേശത്ത് കോതായി വീട്ടില്‍ ഗോപാലകൃഷ്ണന്‍ മകന്‍ അനന്തഗോപാലന്‍ എന്ന വിഷ്ണുവിനെ മര്‍ദ്ദിച്ച കേസില്‍ കുറ്റക്കാരനെന്ന് കണ്ട് പുല്ലൂറ്റ് വില്ലേജ് വാലത്തറ വീട്ടില്‍ നന്ദകുമാര്‍ മകന്‍ അഖില്‍ അപ്പു 24 നെ കുറ്റക്കാരനെന്നു കണ്ട് 1 വര്‍ഷവും 7 മാസവും തടവിനും 10000 രൂപ പിഴയൊടുക്കുന്നതിനും ഇരിങ്ങാലക്കുട അഡീഷണല്‍ അസിസ്റ്റന്റ് സെഷന്‍സ് ജഡ്ജ് കെ ഷൈന്‍ ശിക്ഷ വിധിച്ചു

Advertisement