ദുരിതാശ്വാസ നിധിയിലേക്ക് പുല്ലൂര്‍ സഹകരണ ബാങ്കിന്റെ 7 ലക്ഷം രൂപ

366
Advertisement

പുല്ലൂര്‍-മുഖ്യമന്ത്രിയുടെ പ്രളയ ദുരിതാശ്വാസ നിധിയിലേക്ക് പുല്ലൂര്‍ സര്‍വ്വീസ് സഹകരണ ബാങ്കും ജീവനക്കാരും ,ഭരണസമിതിയും ചേര്‍ന്ന് ഏഴ് ലക്ഷം രൂപ സംഭാവന ചെയ്തു.ബാങ്ക് അങ്കണത്തില്‍ വച്ച് നടന്ന ചടങ്ങില്‍ പ്രസിഡന്റ് ജോസ് ജെ. ചിറ്റിലപ്പിള്ളി ,സെക്രട്ടറി സപ്‌ന സി .എസ് എന്നിവര്‍ മുകുന്ദപുരം താലൂക്ക് സഹകരണ അസിസ്റ്റന്റ് രജിസ്ട്രാര്‍ അജിത് കുമാറിന് തുക കൈമാറി .ബാങ്ക് വൈസ് പ്രസിഡന്റ് എന്‍ .കെ കൃഷ്ണന്‍ ,ചന്ദ്രന്‍ കിഴക്കെവളപ്പില്‍ ,രാജേഷ് പി .വി ,ജീവനക്കാരുടെ പ്രതിനിധികളായ സുധ എ. വി ,ചാന്ദ്‌നി ഇ .എസ് ,കൃഷ്ണകുമാര്‍ പി. എസ് എന്നിവര്‍ സംസാരിച്ചു

Advertisement