പ്രളയാനന്തര കേരളത്തിന്റെ പുനര്‍നിര്‍മ്മാണം -അടിയന്തിര ചര്‍ച്ച വിളിച്ച് കൂട്ടി

372

മഹാപ്രളയത്തിലകപ്പെട്ട കേരളത്തിന്റെ പുനര്‍നിര്‍മ്മാണത്തിനു വേണ്ടി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കുള്ള സമാഹരണം നടത്തുന്നതിനായിട്ടുള്ള യോഗം പ്രൊഫ കെ യു അരുണന്‍ എം എല്‍ എ യുടെ അദ്ധ്യക്ഷതയില്‍ ചേര്‍ന്നു.തദ്ദേശ സ്വയം ഭരണ പ്രതിനിധികള്‍ വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ ചേര്‍ന്നാണ് വിഭവ സമാഹരണം നടത്തുന്നത്.സമാഹരണം ഏറ്റുവാങ്ങുന്നതിനായി ജില്ലയിലെ മന്ത്രിമാര്‍ 13-ാം തിയ്യതി 4 മണിക്ക ്താലൂക്ക് കോണ്‍ഫറന്‍സ് ഹാളില്‍ എത്തിച്ചേരുന്നു.വിഭവസമാഹരണത്തിനായി പൊതുജനങ്ങളും സന്നദ്ധസംഘടനകളും ,വിദ്യാഭ്യാസ സ്ഥാപനങ്ങളും ഉള്‍പ്പടെ നാനാതുറകളില്‍ നിന്നും സഹായം ലഭിക്കണമെന്ന് എം എല്‍ എ അഭ്യര്‍ത്ഥിച്ചു.pwd റസ്റ്റ് ഹൗസില്‍ ചേര്‍ന്ന യോഗത്തില്‍ തഹസില്‍ദാര്‍ ഐ ജെ മധുസൂധനന്‍ ,മുന്‍സിപ്പല്‍ ചെയര്‍പേഴ്‌സണ്‍ നിമ്യ ഷിജു,പഞ്ചായത്ത് പ്രസിഡന്റുമാരായ മനോജ് വലിയപ്പറമ്പില്‍ ,സരള വിക്രമന്‍ ,വര്‍ഷ രാജേഷ് ,കെ എസ് ബാബു,സന്ധ്യ നൈസണ്‍ ,വേളൂക്കര പഞ്ചായത്ത് പ്രസിഡന്റ് കെ ടി പീറ്റര്‍ ,മണ്ഡലത്തിലെ വില്ലേജ് ഓഫീസര്‍മാര്‍ ,എക്‌സൈസ് ഉദ്യോഗസ്ഥര്‍ ,വിദ്യാഭ്യാസ വകുപ്പ ് ഉദ്യോഗസ്ഥര്‍ എന്നിവര്‍ പങ്കെടുത്തു

Advertisement