ഇ. കെ .എന്‍ .സെന്ററിന്റെ പ്രളയാനന്തര സാമ്പത്തിക സര്‍വ്വേ സെപ്റ്റംബര്‍ 8 ന് പടിയൂരില്‍

314

ഇരിങ്ങാലക്കുട- ഇ.കെ.എന്‍ സെന്ററിന്റെ ആഭിമുഖ്യത്തില്‍ പടിയൂര്‍ പഞ്ചായത്തില്‍ സെപ്തംബര്‍ 8 ശനിയാഴ്ച സാമൂഹ്യ സാമ്പത്തിക സര്‍വ്വേ നടത്തുന്നു.വെളളപ്പൊക്കത്തിന്റെ പ്രത്യാഘാതങ്ങള്‍ പഠിക്കുന്നതിനു വേണ്ടിയാണ് ഈ സംരംഭം.ക്രൈസ്റ്റ് കോളേജിലേയും സെന്റ് ജോസഫ് കോളേജിലേയും വിദ്യാര്‍തഥികളുടെ സഹകരണത്തോടെ ആണ് ഈ സര്‍വ്വേ നടത്തപ്പെടുന്നത് .ഗ്രാമപഞ്ചായത്ത് ഭരണസമിതിയും സര്‍വ്വേയ്ക്ക് സഹായം വാഗ്ദാനം ചെയ്തിട്ടുണ്ട്

 

Advertisement