അദ്ധ്യാപകദിനത്തില്‍ വിദ്യാലയങ്ങള്‍ക്ക് പുസ്തകങ്ങളും ഉച്ചഭക്ഷണ സാധനങ്ങളും നല്‍കി എടതിരിഞ്ഞി സഹകരണ ബാങ്ക്

293
Advertisement

ഇരിങ്ങാലക്കുട-പ്രളയദുരിതാശ്വാസ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി എടതിരിഞ്ഞി സര്‍വ്വീസ് സഹകരണബാങ്ക് അദ്ധ്യാപകദിനത്തില്‍ പടിയൂര്‍ പഞ്ചായത്തിലെ വിദ്യാലയങ്ങള്‍ക്ക് നോട്ട് പുസ്തകങ്ങളും ,ഉച്ചഭക്ഷണ സാധനങ്ങളും വിതരണം ചെയ്തു.എടതിരിഞ്ഞി സെന്റ്‌മേരീസ് എല്‍ പി സ്‌ക്കൂളില്‍ നടന്ന ചടങ്ങ് ബാങ്ക് പ്രസിഡണ്ട് പി. മണി,ഹെഡ് മിസ്ട്രസ് സിസ്റ്റര്‍ മേരീസിന് പുസ്തകം കൈമാറി ഉദ്ഘാടനം ചെയ്തു. സെക്രട്ടറി സി കെ സുരേഷ്ബാബു,ഇ കെ ബാബുരാജ്,എ കെ മുഹമ്മദ്,ഷീജഗ്രിനോള്‍,വത്സലവിജയന്‍,പി സി വിശ്വനാഥന്‍,സിന്ധുപ്രദീപ് എന്നിവര്‍ പങ്കെടുത്തു.

 

 

 

Advertisement