എം. എല്‍. എ യുടെ രാജി ആവശ്യപ്പെട്ട് ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ പ്രതിഷേധ മാര്‍ച്ച് നടത്തി

417
Advertisement

ഇരിങ്ങാലക്കുട-സഹപ്രവര്‍ത്തകയോട് അപമര്യാദയായി പെരുമാറിയ ഡി .വൈ. എഫ് .ഐ പ്രവര്‍ത്തകന്റെ സംഭവത്തില്‍ എം .എല്‍. എ അരുണന്‍ മാസ്റ്ററുടെ രാജി ആവശ്യപ്പെട്ട് ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് ഇരിഞ്ഞാലക്കുട മണ്ഡലം പ്രസിഡണ്ട് ജോസഫ് ചാക്കോയുടെ നേതൃത്വത്തില്‍ MLA ഓഫീസിലേക്ക് പ്രതിഷേധ മാര്‍ച്ച് നടത്തി. ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ ശോഭ സുബിന്‍ മാര്‍ച്ച് ഉദ്ഘാടനം ചെയ്തു. ഡി.സി.സി സെക്രട്ടറി സോണിയ ഗിരി, മുനിസിപ്പല്‍ ചെയര്‍പേഴ്‌സണ്‍ നിമ്മ്യ ഷിജു, എം .ആര്‍ ഷാജു, കുര്യന്‍ ജോസഫ്, ജസ്റ്റിന്‍ ജോണ്‍, ബേബി ജോസ് കാട്ട്ല, സുജ സജീവ്കുമാര്‍, അജോ ജോണ്‍്, ഷെഗീര്‍ പി എ, എല്‍ ഡി ആന്റോ, സത്യന്‍ തേനാഴികുളം, സ്റ്റാലിന്‍ വര്‍ഗീസ്, സിജു പാറേക്കടന്‍, സിജു യോഹന്നാന്‍, ജോഫി പോള്‍, ടി ഡി ദശോഭ്, സുജിത് ടി ആര്‍, റെയ്ഹാന്‍ തുടങ്ങിയവര്‍ നേതൃതം നല്‍കി.

Advertisement