ദുരിതാശ്വാസബാധിതര്‍ക്ക് മാടായിക്കോണം ദര്‍ശന ആര്‍ട്സ് ആന്‍ഡ് സ്‌പോര്‍ട്‌സ് ക്ലബ്ബ് ധനസഹായം നല്‍കി

724

ഇരിങ്ങാലക്കുട : ദര്‍ശന ആര്‍ട്സ് ആന്‍ഡ് സ്‌പോര്‍ട്‌സ് ക്ലബ്ബിന്റെ ആഭിമുഖ്യത്തില്‍ മാടായിക്കോണം ശ്രീ ചാത്തന്‍ മാസ്റ്റര്‍ ഗവണ്‍മെന്റ് യു. പി. സ്‌കൂളില്‍ വെച്ചു നടന്ന ദുരിതാശ്വാസ ധനസഹായ വിതരണ യോഗം തൃശൂര്‍ ജില്ലാ ജഡ്ജ് ഗോപകുമാര്‍ ഉദ്ഘാടനം ചെയ്തു.പ്രസിഡണ്ട് അജിത് കുമാര്‍ അധ്യക്ഷത വഹിച്ചു.ഇരിങ്ങാലക്കുട ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് ജോമോന്‍ ധനസഹായ വിതരണം നടത്തി.ഇരിങ്ങാലക്കുടയിലെ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്ക് ചുക്കാന്‍ പിടിച്ച ജില്ലാ ജഡ്ജ് ഗോപകുമാറിനേയും, മജിസ്ട്രേറ്റ് ജോമോനേയും വാര്‍ഡ് കൗണ്‍സിലര്‍മാരായ പ്രജീഷ്, ഷീബ ശശിധരന്‍ എന്നിവരെ പൊന്നാട അണിയിച്ച് ആദരിച്ചു.

 

Advertisement