ഇരിങ്ങാലക്കുട-മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കുള്ള ധനസമാഹരണത്തിനായി ചാലക്കുടി എം പി ടി വി ഇന്നസെന്റ് ഇരിങ്ങാലകുടയില്‍ നിന്നും ചാലക്കുടിയിലേക്ക് ബസ്സ് യാത്ര നടത്തി.മുന്‍ ഗവ .ചീഫ് വിപ്പ് തോമസ് ഉണ്ണിയാടന്‍ ,മുന്‍ നഗരസഭ ചെയര്‍പേഴ്‌സണ്‍ സോണിയാഗിരി എന്നിവരും സന്നിഹിതരായിരുന്നു.ഇരിങ്ങാലക്കുട ചാലക്കുടി റൂട്ടില്‍ സര്‍വ്വീസ് നടത്തുന്ന ജോമിനാസ് എന്ന ബസ്സിലാണ് എം. പി ബക്കറ്റ് പിരിവ് നടത്തിയത് . ഇന്നത്തെ ബസ് കളക്ഷന്‍ മുഴുവന്‍ ദുരിതാശ്വാസ നിധിയിലേക്ക് കൈമാറും
Advertisement