പ്രളയത്തില്‍ വീടു നഷ്ടപ്പെട്ട എഫ്. എന്‍ .പി .ഒ അംഗങ്ങള്‍ക്കുള്ള സഹായധനവും വിദ്യാഭ്യാസ അവാര്‍ഡുകളും നല്‍കി

380

ഇരിങ്ങാലക്കുട- പ്രളയദുരിതത്തില്‍ വീടു നഷ്ടപ്പെട്ട എഫ്. എന്‍ .പി .ഒ അംഗങ്ങള്‍ക്കുള്ള സഹായധനം ഇരിങ്ങാലക്കുടയില്‍ വച്ച് നടത്തപ്പെട്ടു.ഇരിങ്ങാലക്കുട തപാല്‍ ഡിവിഷന്‍ സൂപ്രണ്ട് വി. വി രാമന്‍ വിതരണം ചെയ്തു.എസ.് എസ്. എല്‍. സി ,പ്ലസ് ടു പരീക്ഷകളില്‍ ഉന്നത വിജയം നേടിയ വിദ്യാര്‍ത്ഥികള്‍ക്കുള്ള സുരേഷ് ബാബു മെമ്മോറിയല്‍ വിദ്യാഭ്യാസ അവാര്‍ഡുകള്‍ എഫ് എന്‍ പി ഒ സംസ്ഥാന കണ്‍വീനര്‍ ജോണ്‍സണ്‍ ആവോക്കാരന്‍ വിതരണം ചെയ്തു.സര്‍വ്വീസില്‍ നിന്നും വിരമിച്ച ക്ലാസ്സ് 3 യൂണിയന്റെ മുന്‍ സംസ്ഥാന വൈസ് പ്രസിഡന്റ് കെ .രമേശന്‍ മാസ്റ്റര്‍ക്ക് യാത്രയപ്പ് നല്‍കി.എം .എ അബ്ദുള്‍ ഖാദര്‍ ,സുധീഷ് ടി. എസ് ,ടോണി തോമാസ് ,ഒ .കെ ദിവാകരന്‍ ,കെ വാസു,എം .ടി അജയഘോഷ് ,കെ .എ രാജന്‍ എന്നിവര്‍ സംസാരിച്ചു

Advertisement