ഠാണവില്‍ ടാങ്കര്‍ ലോറിയിടിച്ച് ബൈക്ക് യാത്രക്കാരന് പരിക്ക്

2977

ഇരിങ്ങാലക്കുട : ഠാണാവ് സിഗ്നലിന് സമീപം വെള്ളിയാഴ്ച്ച ഉച്ചയോടെയാണ് ടാങ്കര്‍ ലോറി ബൈക്കീലിടിച്ച് പുല്ലൂര്‍ ചേര്‍പ്പുംകുന്ന് സ്വദേശി കൊക്കാട്ട് വീട്ടില്‍ ജനറ്റ് (24)ന് പരിക്കേറ്റത്.തൃശ്ശൂര്‍ ഭാഗത്ത് നിന്ന് വരുകയായിരുന്ന ജനറ്റിന്റെ ബൈക്കില്‍ പുറകില്‍ വരുകയായിരുന്ന ടാങ്കര്‍ ലോറി ഇടിക്കുകയായിരുന്നു.ജനറ്റിനൊപ്പം ബൈക്കില്‍ ഉണ്ടായിരുന്ന സുഹൃത്ത് തെറിച്ച് വീണ് രക്ഷപ്പെട്ടു.എന്നാല്‍ ബൈക്ക് ജനറ്റിന്റെ കാലിന്‍ വീണതിനെ തുടര്‍ന്ന് ഇടത് കാലിന് പരിക്കേല്‍ക്കുകയായിരുന്നു.ഇയാളെ ഇരിങ്ങാലക്കുട സഹകരണ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.പാലിയേക്കര ടോള്‍ ഒഴിവാക്കുവാന്‍ ഇരിങ്ങാലക്കുട വഴി വലിയ ലോറികള്‍ നിരവധിയാണ് ഇപ്പേള്‍ കടന്ന് പോകുന്നത്.ഇത് പലപ്പോഴും ഠാണവില്‍ വന്‍ ഗതാഗതകുരുക്ക് സൃഷ്ടിക്കാറുണ്ട്.

Advertisement