കാട്ടൂർ പഞ്ചായത്തിലും ജനകീയ ഹോട്ടൽ ആരംഭിക്കുന്നു

339
Advertisement

കാട്ടൂർ :കാട്ടൂർ പഞ്ചായത്തിലും ജനകീയ ഹോട്ടൽ ആരംഭിക്കുന്നു.കാട്ടൂർ പഞ്ചായത്ത് ബസ്റ്റാന്റിൽ സ്ഥിതിചെയ്യുന്ന പഞ്ചായത്ത് കെട്ടിടത്തിൽ നിലവിൽ വനിതാ കാന്റീൻ നില നിന്നിരുന്ന മുറി ആണ് ഇതിനുവേണ്ടി തിരഞ്ഞെടുത്തിട്ടുള്ളത്.ലോക്ക്ഡൗൻ നിയമങ്ങൾ നിലനിൽക്കുന്നതിനാൽ പാർസൽ സൗകര്യം മാത്രം ആണ് ഇവിടെ ഒരുക്കിയിട്ടുള്ളത്. എല്ലാ ദിവസവും ഉച്ച നേരങ്ങളിൽ പൊതിച്ചോർ ഒന്നിന് 20 രൂപ നിരക്കിൽ ആണ് ഈ സൗകര്യം ലഭ്യമാക്കിയിട്ടുള്ളത്.സ്‌പെഷ്യൽ ഐറ്റംസ് വേണ്ടവർ അതിനുള്ള പൈസ അധികമായി നൽകേണ്ടി വരും.ഭക്ഷണം ആവശ്യമുള്ള ആർക്ക് വേണമെങ്കിലും ഈ നിരക്കിൽ ഭക്ഷണം ലഭിക്കും.ഒരു നേരത്തെ ഭക്ഷണത്തിന് പോലും പണം ഇല്ലാത്തവർക്ക് തികച്ചും സൗജന്യമായിതന്നെ ഭക്ഷണം ലഭിക്കും.ഇത്തരക്കാർക്ക് നേരിട്ട് ഹോട്ടൽ മുഖേനയോ കുടുംബശ്രീ മുഖേനയോ ഭക്ഷണം സൗജന്യമായി ലഭ്യമാക്കുന്നതാണ്.നാളെ രാവിലെ 11 മണിക്ക് പഞ്ചായത്ത് പ്രസിഡന്റ് ടി.കെ.രമേഷ് ഉദ്ഘാടനം നിർവഹിക്കുന്നതോടെ ജനകീയ ഹോട്ടലിന്റെ പ്രവർത്തനം ആരംഭിക്കും.

Advertisement