ഇരിങ്ങാലക്കുടയിലെ ദുരിതബാധിത ക്യാമ്പുകളില്‍ സഹായവുമായി ടൊവിനോ തോമസ്

6137

ഇരിങ്ങാലക്കുട : കേരളം മുഴുവന്‍ പ്രളയദുരിതത്തില്‍പ്പെട്ട് കിടക്കുമ്പോള്‍ ലോകത്തിന്റെ നാനവശത്ത് നിന്നും സഹായഹസ്തങ്ങള്‍ എത്തുകയാണ്.ഇരിങ്ങാലക്കുടക്കാരന്‍ കൂടിയായ സിനിമാതാരം ടൊവിനോ തോമസ് സുഹൃത്തുക്കളുമായി ഇരിങ്ങാലക്കുടയിലെ എല്ലാ ക്യാമ്പുകളും സന്ദര്‍ശിച്ച് ആവശ്യമായ സഹായവിതരണങ്ങള്‍ നടത്തി.ക്യാമ്പുകളില്‍ എത്തിയ ടൊവിനോ കൊണ്ട് വന്ന സാധനങ്ങള്‍ കൂടാതെ അവിടെ എന്തെല്ലാമാണ് മറ്റ് ആവശ്യങ്ങള്‍ എന്ന് ചോദിച്ചറിഞ്ഞ് ചെയ്യുകായായിരുന്നു.നേരത്തെ ദുരിതത്തില്‍ അകപ്പെട്ട ഇരിങ്ങാലക്കുടയിലെ ആര്‍ക്കും തന്റെ വീട്ടില്‍ വരാം എന്ന് ടൊവിനോ അറിയിച്ചിരുന്നു.ക്യാമ്പിലെത്തിയ താരത്തിനൊപ്പം സെല്‍ഫിയെടുക്കാന്‍ ദുരിതത്തിലായവര്‍ ശ്രമിച്ചപ്പോള്‍ ഈ അവസരത്തില്‍ അല്ല ഇത്തരം കാര്യങ്ങള്‍ അത് മറ്റൊരവസരത്തിലാകാം എന്ന് പറഞ്ഞ് മനസ്സിലാക്കി എന്ത് ആവശ്യത്തിനും ബദ്ധപ്പെടാന്‍ ഫോണ്‍ നമ്പറും നല്‍കിയാണ് താരം ക്യാമ്പ് വിട്ടത്.

Advertisement