പെരുമഴയത്തും ദേശീയപതാക ഉയര്‍ത്തി ഇരിങ്ങാലക്കുടയില്‍ സ്വാതന്ത്രദിനാഘോഷം.

984

ഇരിങ്ങാലക്കുട : തുള്ളിക്കൊരു കുടെ എന്ന കണക്കിന് മഴ കോരിച്ചൊരിഞ്ഞെങ്കില്ലും രാജ്യത്തിന്റെ എഴുപത്തി രണ്ടാം സ്വാതന്ത്ര്യദിനം ഇരിങ്ങാലക്കുടയില്‍ സമുചിതമായി ആഘോഷിച്ചു.അയ്യങ്കാവ് മൈതാനിയില്‍ നടന്ന ചടങ്ങില്‍ നഗരസഭാ ചെയര്‍പേഴ്‌സണ്‍ നിമ്യ ഷിജു പതാക ഉയര്‍ത്തി സ്വാതന്ത്ര്യദിന സന്ദേശം നല്‍കി. നഗരസഭാ കൗണ്‍സിലര്‍മാര്‍ ഉദോഗസ്ഥര്‍,ജീവനക്കാര്‍,വിവിധ സ്‌കൂള്‍, കോളേജ് എന്നിവടങ്ങളിലെ സ്‌കൗട്ട് ഗൈഡ്, എന്‍.സി.സി കേഡറ്റുകള്‍ വിദ്ധാര്‍ത്ഥികള്‍, എന്നിവര്‍ പങ്കെടുത്തു.മിനി സിവില്‍ സ്റ്റേഷന്‍ അങ്കണത്തില്‍ ഇരിങ്ങാലക്കുട എം.എല്‍.എ. പ്രൊഫ്. കെ യു അരുണന്‍ പതാക ഉയര്‍ത്തി സ്വാതന്ത്ര്യദിന സന്ദേശം നല്‍കി. മുകുന്ദപുരം താസില്‍ദാര്‍ ഐ ജെ മധുസൂദനന്‍, അഡിഷണല്‍ ഗവ. പ്ലീഡര്‍ പി ജെ ജോബി, താസില്‍ദാര്‍ (എല്‍.ആര്‍ ) എ ജെ മേരി, മറ്റു ഓഫീസില്‍ മേധാവികള്‍ , ജീവനക്കാര്‍ കുടുംബാംഗങ്ങള്‍ എന്നിവര്‍ പങ്കെടുത്തു. ചടങ്ങിന് മുന്നോടിയായി എക്‌സൈസ് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ ,ജോയിന്റ് ആര്‍.ടി.ഓ എന്നിവരുടെ നേതൃത്വത്തില്‍ ഗാര്‍ഡ് ഓഫ് ഓണര്‍ നല്‍കി.

Advertisement