Monday, May 25, 2026
28.9 C
Irinjālakuda

കൂടല്‍മാണിക്യം ക്ഷേത്രത്തിലെ ഇല്ലംനിറയ്ക്ക് സംഗമേശ്വന്റെ സ്വന്തം ഭൂമിയില്‍ വിളവെടുത്ത നെല്‍കതിരുകള്‍.

ഇരിങ്ങാലക്കുട: കൂടല്‍മാണിക്യം ക്ഷേത്രത്തിലെ ഈ വര്‍ഷത്തെ ഇല്ലംനിറയ്ക്ക് സ്വന്തമായി വിളവെടുത്ത നെല്‍കതിരുകള്‍. കൂടല്‍മാണിക്യം കൊട്ടിലാക്കല്‍ പറമ്പില്‍ ഒരേക്കറോളം സ്ഥലത്ത് വിതച്ച നെല്‍കതിരുകള്‍ ഇല്ലംനിറയ്ക്കായി കൊയ്തെടുത്തു. ഏപ്രില്‍ മാസത്തില്‍ കൃഷി മന്ത്രി വി.എസ്. സുനില്‍കുമാറാണ് കൊട്ടിലാക്കല്‍ പറമ്പിലിലെ കരനെല്‍കൃഷിക്ക് വിത്ത് വിതച്ചത്. വര്‍ഷങ്ങളായി ഇല്ലംനിറയ്ക്കാവശ്യമായ നെല്‍കതിരുകള്‍ വര്‍ഷങ്ങളായി പണം കൊടുത്ത് പുറത്തുനിന്നാണ് കൊണ്ടുവരാറുണ്ടായിരുന്നത്. ഇത് ഒഴിവാക്കുന്നതിന്റെ ഭാഗമായിട്ടാണ് യു. പ്രദീപ് മേനോന്‍ ചെയര്‍മാനായ പുതിയ ഭരണസമിതി സ്വന്തമായി നെല്‍കൃഷി ചെയ്യാന്‍ തീരുമാനിച്ചത്. ഇതിനായി തയ്യാറാക്കിയ ഒരേക്കര്‍ സ്ഥലത്ത് മൂന്ന് മാസം മുമ്പാണ് വിത്തിറക്കിയത്. കൂടല്‍മാണിക്യം ക്ഷേത്രത്തിലേയ്ക്കും കൂടല്‍മാണിക്യം കീഴേടമായ അയ്യങ്കാവ് ക്ഷേത്രത്തിലേക്കുമുള്ള നെല്‍കതിരുകള്‍ ചൊവ്വാഴ്ച കൊയ്തെടുത്തു.ദേവസ്വം കമ്മിറ്റി അംഗങ്ങളും കൂടല്‍മാണിക്യം ക്ഷേത്രജീവനക്കാരും ഭക്തജനങ്ങളും ചേര്‍ന്നാണ് മേളത്തിന്റെ അകമ്പടിയോടെ കൊയ്ത്തുത്സവം നടത്തിയത്.കൂടല്‍മാണിക്യം കമ്മിറ്റി മെമ്പര്‍മാരായ ഭരതന്‍ കണ്ടെങ്കാട്ടില്‍, അഡ്വ. രാജേഷ് തമ്പാന്‍, കെ ജി സുരേഷ്, വി എസ് ഷൈന്‍ , ദേവസ്വം അഡ്മിനിസ്‌ട്രേറ്റര്‍ എ എം സുമ എന്നിവര്‍ പങ്കെടുത്തു.

Hot this week

കാണാതായ എടക്കുളം സ്വദേശിയായ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി

നിര്യാതനായി കാണാതായ എടക്കുളം സ്വദേശിയായ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി ഇരിങ്ങാലക്കുട എടക്കുളം വലിയപ്പാലത്തിന്...

ജൂനിയർ ഇന്നസെന്റ് വെള്ളിത്തിരയിൽ അരങ്ങേറ്റം കുറിക്കുന്നു

മലയാള സിനിമയുടെ ചിരിയുടെയും വികാരങ്ങളുടെയും സുൽത്താൻ ഇന്നസെന്റിന്റെ ഓർമ്മകൾക്ക് തിളക്കം കൂട്ടിക്കൊണ്ട്,...

സഹകരണ മേഖലയിലെ അഴിമതി അന്വേഷിക്കണമെന്ന് കോ-ഓപ്പറേറ്റീവ് എംപ്ലോയീസ് ഓർഗനൈസേഷൻ (സി ഇ ഒ )

മുസ്ലിംലീഗിന്റെ സഹകരണ വിഭാഗം ജീവനക്കാരുടെ സംഘടനയായ കോ-ഓപ്പറേറ്റീവ് എംപ്ലോയീസ്ഓർഗനൈസേഷൻ ജില്ലാ പ്രവർത്തക...

നിര്യാതനായി

ഇരിങ്ങാലക്കുട എസ്എൻ സൗത്ത് റോഡിൽ പുളിക്കൽ പരേതനായ രാഘവൻ മകൻ രാജഗോപാൽ...

Topics

വല്ലക്കുന്ന് സെന്റ്റ് അൽഫോൻസാ ദേവാലയത്തിൽ ഇടവകദിനാഘോഷം സംഘടിപ്പിച്ചു.

വല്ലക്കുന്ന് സെന്റ്റ് അൽഫോൻസാ ദേവാലയത്തിലെ ഇടവദിനാഘോഷം ഇരിങ്ങാലക്കുട രൂപത പാലിയേറ്റീവ് കെയർ...

AIYF ഇരിങ്ങാലക്കുട മണ്ഡലം കൺവെൻഷൻ ജില്ലാ സെക്രട്ടറി പ്രസാദ് പറേരി ഉദ്ഘാടനം ചെയ്തു.

മണ്ഡലം പ്രസിഡന്റ് എം.പി വിഷ്ണുശങ്കർ അദ്ധ്യക്ഷത വഹിച്ച കൺവെൻഷനിൽ ജില്ലാ വൈസ്...

കോണിയിൽ നിന്ന് വീണ് മരണപ്പെട്ടു

ഇരിങ്ങാലക്കുട : മുരിയാട് ഗ്രാമപഞ്ചായത്ത്-14- വാർഡ് പുല്ലൂർ അമ്പലനട ചാഴിക്കുളം വീട്ടിൽ...
spot_img

Related Articles

Popular Categories

spot_imgspot_img