തൃശ്ശൂര്‍-കൊടുങ്ങല്ലൂര്‍ റൂട്ടിലെ ബസ്സപകടങ്ങള്‍ ; ഇരിങ്ങാലക്കുട പോലീസ് നടപടികള്‍ ആരംഭിച്ചു

778

ഇരിങ്ങാലക്കുട : തൃശ്ശൂര്‍-കൊടുങ്ങല്ലൂര്‍ റൂട്ടിലെ ബസ്സപകടങ്ങള്‍ തുടര്‍കഥയാകുന്ന സാഹചര്യത്തില്‍ ഇരിങ്ങാലക്കുട പോലീസ് നടപടികളാരംഭിച്ചു.അപകടങ്ങളുണ്ടാക്കിയ രണ്ട് ലിമിറ്റഡ് സ്റ്റോപ്പ് ബസ്സുകളടക്കം മൂന്ന് സ്വകാര്യ ബസ്സുകളാണ് കസ്റ്റഡിയിലെടുത്തിരിക്കുന്നത്.ബസ്സ് ഡ്രൈവര്‍മാര്‍ക്കെതിരെ അശ്രദ്ധമായ ഡ്രൈവിംങ്ങിന് കേസുകള്‍ എടുത്തിട്ടുണ്ടെന്ന് ഇരിങ്ങാലക്കുട എസ് ഐ സുശാന്ത് കെ എസ് അറിയിച്ചു.ബുധനാഴ്ച്ച രാവിലെ നടവരമ്പ് ചിറവളവില്‍ നടന്ന അപകടത്തില്‍പ്പെട്ട പൂജ ബസ്സും,പൂതംകുളം പരിസരത്ത് അപകടത്തില്‍പ്പെട്ട പൂജ ബസ്സും കഴിഞ്ഞ ദിവസം കരുവന്നൂരില്‍ അപകടം സൃഷ്ടിച്ച എം എസ് മേനോന്‍ ബസ്സുമാണ് പോലീസ് കസ്റ്റഡിയില്‍ ഉള്ളത്.അമിത വേഗതയില്‍ അശ്രദ്ധമായ ഡ്രൈവിംങ്ങ് നടത്തുന്ന ബസ്സുകള്‍ക്കെതിരെ നടപടികള്‍ തുടരുമെന്നും പോലീസ് അറിയിച്ചു.എന്നാല്‍ ബസ്സുകളിലെ സ്പീഡ് നിയന്ത്രിക്കുന്നതിനുള്ള സ്പീഡ് ഗവണര്‍ പരിശോധനയ്ക്ക് മോട്ടോര്‍ വാഹന വകുപ്പ് തയ്യാറാകത്തത് ജനങ്ങളില്‍ പ്രതിഷേധം ഉയരുന്നുണ്ട്.

Advertisement