ഇ.മുരളിധരന്‍ അനുസ്മരണ സര്‍വ്വകക്ഷിസമ്മേളനം സംഘടിപ്പിച്ചു

312
Advertisement

ഇരിങ്ങാലക്കുട : ബി ജെ പി ജില്ലാവൈസ് പ്രസിഡന്റ് ആയിരുന്ന ഇ മുരളിധരന്റെ നിര്യണത്തില്‍ അനുശോചനം രേഖപെടുത്തി സര്‍വ്വകക്ഷി സമ്മേളനം നടത്തി.ഇരിങ്ങാലക്കുട ടൗണ്‍ഹാളില്‍ നടന്ന സമ്മേളനത്തില്‍ ബി ജെ പി മണ്ഡലം പ്രസിഡന്റ് ടി എസ് സുനില്‍കുമാര്‍ അദ്ധ്യക്ഷത വഹിച്ചു.മുന്‍ എം എല്‍ എ തോമസ് ഉണ്ണിയാടന്‍,ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വി എ മനോജ് കുമാര്‍,കോണ്‍ഗ്രസ്സ് കൗണ്‍സിലര്‍ എം ആര്‍ ഷാജു,സി പി ഐ ജില്ലാ എക്‌സിക്യൂട്ടിവ് അംഗം ടി കെ സുധീഷ്,ബി ഡി ജെ എസ് പ്രതിനിധി പി കെ പ്രസന്നന്‍,പ്രസ്സ് ക്ലബ് പ്രസിഡന്റ് കെ കെ ചന്ദ്രന്‍,ജനതാദള്‍ പ്രതിനിധി ബാബു,ബി ജെ പി സംസ്ഥാനസമിതിയംഗം സന്തോഷ് ചെറാക്കുളം,ആര്‍ എസ് എസ് ഖഡ് സംഘചാലക് എ പ്രതാപവര്‍മ്മരാജ എന്നിവര്‍ പ്രസംഗിച്ചു.

Advertisement